Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിരപ്പള്ളി വൈദ്യുത പദ്ധതിയ്ക്ക് ഹൈക്കോടതി സ്റേ

കൊച്ചി: 163 മെഗാവാട്ടിന്റെ അതിരപ്പള്ളി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നടപ്പിലാക്കുന്നതിന് എച്ച്സിസി-ബിഎച്ച്ഇഎല്‍ കണ്‍സോര്‍ഷ്യം കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹൈക്കോടതി സ്റേ ചെയ്തു.

പദ്ധതിക്ക് പരിസ്ഥിതി ക്ലിയറന്‍സ് നല്‍കിയത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കണക്കാക്കുന്നതിനുള്ള വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പുന:പരിശോധിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ജസ്റിസുമാരായ പി. കെ. ബാലസുബ്രഹ്മണ്യന്‍, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തിരുവാംകുളത്തെ നാച്ചുറല്‍ ലവേഴ്സ് മൂവ്മെന്റടക്കം ഒരു കൂട്ടം പേര്‍ നല്‍കിയ പൊതുതാത്പര്യഹര്‍ജി മേല്‍ ഉത്തരവായത്.

കണ്‍സോര്‍ഷ്യം കമ്പനിക്ക് പദ്ധതിക്ക് അനുമതി നല്‍കുമ്പോള്‍ പാരിസ്ഥിതിക പരിശോധന നടത്തിയിരുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്തു നിന്നും ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ നടപടിയുണ്ടാവുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.

സംസ്ഥാന വൈദ്യുത ബോര്‍ഡ് അനുമതി നല്‍കിയ പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കാനും ഇക്കാര്യം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനം കൈകൊള്ളാനും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സംസ്ഥാനത്തെ എല്ലാ ഹൈഡല്‍ പദ്ധതികളുടെയും അറ്റക്കുറ്റപ്പണികള്‍ തീര്‍ക്കാനും എല്ലാ പദ്ധതികളില്‍ നിന്നും പരമാവധി വൈദ്യുതോത്പാദനം ഉറപ്പുവരുത്താനും പ്രസരണനഷ്ടം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന വൈദ്യുത ബോര്‍ഡിനോട് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+