Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഇന്നിംഗ്സിനും 73 റണ്‍സിനും തോറ്റു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ഇന്നിംഗ്സിനും 73 റണ്‍സിനുമാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.

ഇതോടെ മൂന്ന് ടെസ്റുകളുള്ള പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് നേടി. ആദ്യടെസ്റ് ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ് സമനിലയിലാവുകയായിരുന്നു.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 334 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 261 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. നാലാം ദിവസം മഴ കാരണം നേരത്തെ നിര്‍ത്തിയ കളി അലങ്കോലപ്പെടുത്താന്‍ അഞ്ചാം ദിവസം മഴയെത്താഞ്ഞത് ഇന്ത്യക്ക് വിനയായി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ അതിജീവിക്കാന്‍ ഒരു ബാറ്റ്സ്മാനും കെല്പ് കാട്ടിയതുമില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കറും (40) ഹര്‍ബജന്‍ സിംഗും (30) ആണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് അല്പമെങ്കിലും ചെറുത്തുനിന്നത്. വി. വി. എസ്. ലക്ഷ്മണും രാഹുല്‍ ദ്രാവിഡും 23 റണ്‍സ് വീതവും ദാസ് ഗുപ്ത 27 റണ്‍സുമെടുത്തു. കഴിഞ്ഞ ദിവസം 48 റണ്‍സെടുത്ത ശിവസുന്ദര്‍ ദാസാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

45 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ജാക്വസ് കാലിസാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി മികച്ച ബൗളിംഗ് കാഴ്ച വെച്ചത്. ഹേവാര്‍ഡ് മൂന്ന് വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കാണ് മാന്‍ ഒഫ് ദ മാച്ച്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹര്‍ഷേല ഗിബ്സ് മാന്‍ ഒഫ് ദ സീരിസ് ബഹുമതി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+