കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂ-രില്‍ പൊലീസ്പോസ്റ് തീവച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : ഹര്‍ത്താലിനോടനുബന്ധിച്ച് കണ്ണുരില്‍ പൊലീസ് എയ്ഡ് പോസ്റും മുസ്ലീം ലീഗ് ഓഫീസിനും തീവച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ അങ്ങിങ്ങ് തുറന്ന കടകള്‍ പോലീസ് അടപ്പിച്ചു. കാല്‍നടയാത്രക്കാരെയും പോലീസ് വിലക്കി.

കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണബന്ദായി മാറി.

കൊളവല്ലൂര്‍ പോലീസ് സ്റേഷന്‍ അതിര്‍ത്തിയിലെ ചെറ്റക്കണ്ടിയിലെ എയ്ഡ് പോസ്റ് പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടമാണ് അക്രമികള്‍ തീവച്ചു നശിപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഫോണ്‍ ചെയ്യാന്‍ പോയപ്പോഴാണ് സംഭവം.

കൊളവല്ലൂര്‍ വിളക്കോട്ടൂരിലെ ലീഗ് ഓഫീസാണ് കത്തിച്ചത്. രണ്ടു നിലക്കെട്ടിടം തീവയ്പില്‍ ഭാഗീകമായി നശിച്ചു. പാനൂരില്‍ ആനപ്പാലത്തിനടുത്ത് കോരച്ചാല്‍ കണ്ടി മൂസ, പാച്ചേന്‍ പറമ്പത്ത് അബ്ദുളള, മമ്മു, തുണ്ടിയില്‍ അസീസ്, എന്നിവരുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെട്ടു. ധര്‍മ്മടത്ത് റോഡില്‍ തടസ്സം സൃൃഷ്ടിച്ചവരെ പോലീസ് വിരട്ടിയോടിച്ചു.

പാലയാട് ചിറക്കുനിയില്‍ ദിനേശ് ബീഡി കമ്പനി ഹര്‍ത്താലനുകൂലികള്‍ പൂട്ടിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി. പോലീസെത്തി അക്രമികളെ പിരിച്ചു വിടുകയും കമ്പനി പൂട്ടുകയും ചെയ്തു. ശിവപുരത്തിനു സമീപം വെളളിലോട് മുസ്ലീംലീഗ് പ്രവര്‍ത്തകനായ ഉണ്ണിക്കോര കുഞ്ഞുവിന്റെ കട അക്രമികള്‍ തീവച്ചു നശിപ്പിച്ചു. ഫയര്‍ഫോഴ്സും നാട്ടുകരാും ചേര്‍ന്ന് തീയണച്ചു. കട ഭാഗീകമായി നശിച്ചു. ഇവിടെ ഞായറാഴ്ച പുലര്‍ച്ചെ ബിജെപി അനുഭാവിയുടെ കട അക്രമികള്‍ കത്തിച്ചിരുന്നു.

പ്രദേശത്ത് മിന്നല്‍ പടയടക്കം വന്‍ പോലീസ് സംഘമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X