കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 പേര്‍ മരിച്ചതായി ഔദ്യോഗിക അറിയിപ്പ്

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് പരിസരത്തുണ്ടായ വെടിവെപ്പില്‍ അഞ്ച് തീവ്രവാദികളും ആറ് പൊലീസുകാരും കൊല്ലപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ്.

പരിക്കേറ്റവരെ രാംമനോഹ്യര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കുള്ള കൊണ്ടുപോവുന്നതിനിടെ രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ബോംബ് നിര്‍വീര്യമാക്കല്‍ തുടരുന്നു
സമയം 8.38

പാര്‍ലമെന്റ് വളപ്പിലേക്ക് തീവ്രവാദികള്‍ വന്ന കാറിനകത്ത് നിറയെ സ്ഫോടകവസ്തുക്കളാണ്. കാറിലെ സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമം സൈന്യം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തുടരുകയാണ്.

സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന ് അദ്വാനി
സമയം 6.38

അക്രമത്തിന്റെ പിന്നില്‍ ആരെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിനു പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്നും ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി.

അഞ്ച് പേരെ അറസ്റുചെയ്തു
സമയം 6.06

തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ് ചെയ്തു.

ഉപയോഗിച്ചത് ആര്‍ഡിഎക്സും എകെ47ഉം
സമയം 4.55

തീവ്രവാദികള്‍ ആര്‍ഡിഎക്സും എകെ 47ഉം ഉപയോഗിച്ചെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍.

അമേരിക്കയും പാകിസ്ഥാനും അപലപിച്ചു
സമയം 4.30

ഇന്ത്യന്‍ പാര്‍ലമെന്റ് വളപ്പില്‍ നടന്ന തീവ്രവാദി ആക്രമണത്തെ അമേരിക്കയും പാകിസ്ഥാനും അപലപിച്ചു.

കാര്‍ മോഷ്ടിച്ചതാകാമെന്ന് പൊലീസ്
സമയം 4.23

ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്റിന്റെ കാര്‍ തീവ്രവാദികള്‍ മോഷ്ടിച്ചതാകാമെന്ന് പൊലീസ് കരുതുന്നു.

കാര്‍ തിരിച്ചറിഞ്ഞു
സമയം 4:05

തീവ്രവാദികള്‍ പാര്‍ലമെന്റ്മന്ദിരവളപ്പില്‍ കയറാന്‍ സര്‍ക്കാര്‍ വകകാറാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞു.

പാര്‍ലമെന്റ് വളപ്പില്‍ വീണ്ടും സ്ഫോടനം?
സമയം 4:05

പാര്‍ലമെന്റ് മന്ദിരവളപ്പില്‍ വീണ്ടും സ്ഫോടനം നടന്നെന്ന് അഭ്യൂഹം. കൂടുതല്‍ വിവരം അറിവായിട്ടില്ല.

സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
സമയം 3.45

സംസ്ഥാനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകളാേേട് നിര്‍ദേശിച്ചു.

അതിനിടെ തീവ്രവാദികളെത്തിയ കാറില്‍ ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിന്റെ സ്റിക്കര്‍ ആണുണ്ടായിരുന്നെതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദത്തെ രാജ്യം ഒന്നിച്ച് നേരിടും: വാജ്പേയി
സമയം 3.31

തീവ്രവാദത്തിനെതിരെ രാജ്യം ഒന്നിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി വാജ്പേയി അഭിപ്രായപ്പെട്ടു.

ഉപയോഗിച്ചത് എംപിയുടെ കാറെന്ന് സംശയം
സമയം 3.05

തീവ്രവാദികള്‍ പാര്‍ലമെന്റ്മന്ദിരവളപ്പില്‍ കയറാന്‍ എംപിയുടെ കാറാണ് ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു.

വെടിവയ്പ്: 12 പേര്‍ മരിച്ചു
സമയം 3.05

പാര്‍ലമെന്റ് പരിസരത്തുണ്ടായ വെടിവയ്പില്‍ കുറഞ്ഞത് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ തീവ്രവാദികളെല്ലാവരും കൊല്ലപ്പെട്ടു.

പ്രധാനമന്ത്രിയുടെ വീടിന് സേനാ സുരക്ഷ
സമയം 02 30

പ്രധാനമന്ത്രിയുടെ വീടിന് ചുറ്റും സൈനികര്‍ നിലയുറപ്പിച്ചു. സൈന്യത്തിലെ അസം റജിമന്റിനാണ് പ്രധാനമന്ത്രിയുടെ വീടിന്റെ സുരക്ഷാ ചുമതല

തീവ്രവാദികള്‍ വന്നത് ഔദ്യോഗികകാറില്‍
സമയം 02 20

തീവ്രവാദികള്‍ ഔദ്യോഗിക കാറിലാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ കടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യമെങ്ങും കനത്ത സുരക്ഷക്ക് നിര്‍ദ്ദേശം
സമയം 02 10

രാജ്യമെങ്ങും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

30പേര്‍ക്ക് പരിക്കേറ്റു
സമയം 02 .00

പരിക്കേറ്റ 30 ഓളം പേരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രി രാഷ്ട്രപതിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു
സമയം 01 58

പാര്‍ലമെന്റ് പരിസരത്തുണ്ടായ വെടിവെപ്പിനെ സംബന്ധിച്ച് പ്രധാനമന്ത്രി വാജ്പേയി രാഷ്ട്രപതി കെ. ആര്‍. നാരായണനുമായി ടെലഫോണ്‍ സംഭാഷണം നടത്തി.

സുരക്ഷാ അവലോകനത്തിന് യോഗം
സമയം 1 45

കേന്ദ്രമന്ത്രിസഭാ പ്രതിരോധ-സുരക്ഷാ സമിതിയുടെ യോഗം ഡിസംബര്‍ 13 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കും. സുരക്ഷാ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റിനടുത്ത് ബോംബ്
സമയം 01 39

പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റിനടുത്ത് പൊലീസ് ബോംബ് കണ്ടെത്തി, ഇതിനെ നിര്‍ജീവമാക്കാനായി ശ്രമിക്കുകയാണ് പൊലീസ്.

11 പേര്‍ മരിച്ചതായി ഔദ്യോഗിക അറിയിപ്പ്
സമയം 01 20

ദില്ലി: പാര്‍ലമെന്റ് പരിസരത്തുണ്ടായ വെടിവെപ്പില്‍ അഞ്ച് തീവ്രവാദികളും ആറ് പൊലീസുകാരും കൊല്ലപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ്.

പരിക്കേറ്റവരെ രാംമനോഹ്യര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കുള്ള കൊണ്ടുപോവുന്നതിനിടെ രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X