കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി.കെ.പിളളയെ ഐഎംഎ ദത്തെടുക്കുന്നു

  • By Staff
Google Oneindia Malayalam News

പെരിന്തല്‍മണ്ണ : ആത്മഹത്യ ചെയ്യാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വ്യക്തിയെ ദത്തെടുക്കാന്‍ ഐഎംഎ തീരുമാനിച്ചു. വൈക്കം തെക്കേനട പട്ടോലമഠത്തില്‍ ബി.കെ.പിളളയുടെ ആവശ്യം കോടതി നിരസിച്ചിരുന്നു.മതവിശ്വാസത്തിനും സദാചാരത്തിനും എതിരായതിനാലാണ് സ്വയംഹത്യയ്ക്ക് കോടതിയുടെ അനുമതി തേടിയത്.

ആത്മഹത്യ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റകരമാണെന്നും ജീവിക്കാനുളള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പിളളയുടെ അപേക്ഷ തളളിയത്.

ഈ സാഹചര്യത്തിലാണ് പിളളയെ ദത്തെടുത്ത് സന്തോഷകരമായ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാന്‍ ഐഎംഎ തീരുമാനിച്ചത്. ഐഎംഎയുടെ കെയര്‍ ഫോര്‍ ദി എല്‍ഡര്‍ലി വിംഗ് പിളളയെ ദത്തെടുത്ത് പിളളയ്ക്ക് ഇഷ്ടമുളളിടത്ത് താമസിക്കാന്‍ അനുവദിക്കും. ആശുപത്രയോ സദനങ്ങളോ പിളളയ്ക്ക് തിരഞ്ഞെടുക്കാം. ആവശ്യമായ പരിചരണം ഐഎംഎ നല്‍കുമെന്ന് സംഘടനാ നേതാക്കളായ ഡോ. പി.യു.സീതി, സാമുവല്‍ കോശി എന്നിവര്‍ അറിയിച്ചു.പിളളയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വൈക്കം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.

ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സില്‍ മുപ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചയാളാണ് പിളള. അവിവാഹിതനായ പിളളയ്ക്ക് ഉറ്റവരാരുമില്ല. ഒട്ടേറെ വേദനാജനകമായ രോഗങ്ങളുളളതിനാല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ബുദ്ധിമുട്ടാണെന്ന് പിളള ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഐഎംഎ ആവിഷ്കരിച്ച പരിപാടികള്‍ കൂടുതല്‍ ബ്രാഞ്ചുകളിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് ഡോ.സീതി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X