കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചെക്പോസ്റില്‍ ദിവസം 7 ലക്ഷം നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ വില്പനനികുതി ചെക്പോസ്റുകളിലെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് കാരണം സര്‍ക്കാരിന് ഓരോ ദിവസവും ഏഴ് ലക്ഷം രൂപ നഷ്ടമാവുന്നു.
പ്രധാന ചെക്പോസ്റുകളായ ആര്യങ്കാവ്, വാളയാര്‍, അമരവിള എന്നിവിടങ്ങളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഏതാണ്ട് പൂര്‍ണമായി തന്നെ നികുതി പിരിവ് തടസപ്പെട്ടു. പണിമുടക്ക് കണക്കിലെടുത്ത് പകരം സംവിധാനം ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.
ദിവസം ഒരു ലക്ഷത്തോളം നികുതി പിരിക്കുന്ന അമരവിള ചെക്പോസ്റില്‍ നിന്ന് ബുധനാഴ്ച ആയിരം രൂപയാണ് പിരിച്ചത്. വാളയാര്‍ ചെക്പോസ്റില്‍ നികുതിപിരിവ് നടന്നില്ല.
എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ചെക്പോസ്റുകളില്‍ നികുതി പിരിക്കുന്നത്. പിരിക്കേണ്ട നികുതിയുടെ കണക്കിനെ പറ്റി വ്യക്തമായ ധാരണയില്ലാത്തതു മൂലം വളരെ കുറഞ്ഞ നികുതി മാത്രമേ പിരിക്കുന്നുള്ളൂ.