ഇന്ത്യന്‍ എയര്‍ലൈന്‍സ് യാത്രാ നിരക്ക് കുറച്ചു
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഗള്‍ഫിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളില്‍ യാത്രാ നിരക്ക് 30 ശതമാനത്തിലേറെ കുറച്ചു.
മസ്കറ്റിലേക്കുള്ള യാത്രാനിരക്ക് 12,090 രൂപയാക്കി കുറച്ചു. ഇപ്പോഴുള്ള യാത്രാനിരക്ക് 17620 രൂപയാണ്. ദുബായിലേക്കുള്ള യാത്രാനിരക്ക് 18,455 രൂപയില്‍ നിന്നും 11,485 രൂപയായി കുറച്ചു.
എയര്‍ ഇന്ത്യയോടൊപ്പം സംയുക്തമായി ഗള്‍ഫ് മേഖലയിലേക്ക് നടത്തുന്ന സര്‍വീസുകള്‍ നിര്‍ത്തി ഇന്ത്യന്‍ എയര്‍ലൈന്‍സ് പുതിയ വിമാന സര്‍വീസ് തുടങ്ങും. മസ്കറ്റിലേക്ക് ആഴ്ചയില്‍ നാലും ദുബായിലേക്ക് രണ്ടും വിമാനസര്‍വീസുകള്‍ നടത്തും.
ഫിബ്രവരി 14 മുതല്‍ മസ്കറ്റിലേക്കും 16 മുതല്‍ ദുബായിലേക്കും നടത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനസര്‍വീസുകളിലാണ് യാത്രാനിരക്കിലെ ഇളവ് ലഭ്യമാവുക.
എല്ലാ വെള്ളിയാഴ്ചയും എയര്‍ ഇന്ത്യ ദുബായിലേക്ക് വിമാനസര്‍വീസ് നടത്തും. ഫിബ്രവരി 17 മുതലാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.