കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിന്റെ രക്തസാക്ഷിപ്പട്ടിക പുറത്തിറങ്ങി

  • By Staff
Google Oneindia Malayalam News

ആലുവ : ഹിന്ദുത്വത്തിനു വേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ പട്ടിക ആര്‍എസ്എസ് പുറത്തിറക്കി. രാജ്യത്താകെ പ്രസ്ഥാനത്തിനു നഷ്ടപ്പെട്ടവരുടെ ചരിത്രം തയ്യാറാക്കുന്ന ആദ്യ സംഘടനയെന്ന സ്ഥാനം ഇതോടെ സംഘത്തിനു കൈവരികയാണ്. വിഘടനവാദികള്‍ക്കെതിരെയുളള പോരാട്ടം : സ്വയംസേവകരുടെ രക്തസാക്ഷിത്വം എന്നാണ് പുസ്തകത്തിന്റെ പേര്.

വിവിധഭാഗങ്ങളിലായി കൊല്ലപ്പെട്ട 429 പേരുടെ മുഴുവന്‍ വിവരങ്ങളും പുസ്തകത്തിലുണ്ട്. കേരളത്തിലാണ് ഏറ്റവും അധികം ആര്‍എസ്എസുകാര്‍ വധിക്കപ്പെട്ടത്. 173 പേര്‍. രണ്ടാം സ്ഥാനം പഞ്ചാബിനും ഹരിയാനയ്ക്കും. 78 പേര്‍ വീതമാണ് ഇവിടെ കൊല്ലപ്പെട്ടത്.

പുസ്തകത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്ഥാനത്തിന്റെ മുഖ്യശത്രു സിപിഎമ്മാണ്. സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 205 ആണ്. 78 പേര്‍ ഭീകരവാദികളുടെ കൈകളാലും 72 പേര്‍ ഇസ്ലാം മൗലികവാദികളുടെ കൈകളാലും വധിക്കപ്പെട്ടു.

പുതിയ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ മുന്‍ഗാമികളുടെ ജീവത്യാഗത്തിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കാനാണ് പുസ്തകം തയ്യാറാക്കിയതെന്ന് സംഘാടകര്‍ പറയുന്നു. എസ് വി ശേഷഗിരി റാവു എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഹൈദരാബാദിലെ രക്തസാക്ഷി സ്മാരക ഗവേഷക ഇന്‍സ്റിറ്റ്യൂട്ടാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളിലായി കൊല ചെയ്യപ്പെട്ട എല്ലാ ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുസ്തകത്തിലുണ്ട്.

ശ്യാമ പ്രസാദ് മുഖര്‍ജിയ്ക്കും ദീനദയാല്‍ ഉപാദ്ധ്യായയ്ക്കും സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായം മാര്‍ക്സിസ്റ് അക്രമത്തെക്കുറിച്ചുളളതാണ്. ന്യൂനപക്ഷ വോട്ടുബാങ്കില്‍ കണ്ണുനട്ടാണ് സിപിഎം സംഘത്തിനെതിരെ അക്രമം നടത്തുന്നതെന്ന് കേരളത്തില്‍ നിന്നുളള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി പുസ്തകം സമര്‍ത്ഥിക്കുന്നു.

കണ്ണൂരിലാണ് ആര്‍എസ്എസുകാരുടെ രക്തം ഏറെ ചൊരിഞ്ഞത്. എന്നിട്ടും ചുവന്ന ഭീകരതയെ അതിജീവിച്ച് സംഘം എണ്ണമറ്റ യുവാക്കളെ ആകര്‍ഷിക്കുന്നു. 1980ല്‍ ഇ.കെ.നായനാര്‍ അധികാരത്തില്‍ വന്നതോടെയാണ് അക്രമം മൂര്‍ദ്ധന്യത്തിലെത്തിയത് പുസ്തകം പറയുന്നു.

1969 ഏപ്രില്‍ 28ന് തലശേരിയില്‍ വടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ 2000 ഡിസംബര്‍ മൂന്നിന് വധിക്കപ്പെട്ട ചന്ദ്രാംഗദനും സി.കെ. ചന്ദ്രനും കെ.വി.ബിജുവും വരെയുളളവരുടെ വിശദമായ ജീവചരിത്രവും ചിത്രങ്ങളും പുസ്കത്തിലുണ്ട്. പലരും വധിക്കപ്പെട്ടതിന്റെ വിശദമായ വിവരണവും കൊലയുടെ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.

പുസ്തകത്തിന്റെ മലയാളം പരിഭാഷ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X