കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പേള്‍ മരിച്ചെന്ന് ഒമര്‍
കറാച്ചി : ഡാനിയേല്‍ പേള്‍ മരിച്ചെന്ന് ഒമര്‍ ഷെയ്ഖ്. പേള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് കറാച്ചി കോടതിയില്‍ ഒമര്‍ മൊഴി നല്‍കി. പേളിനെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ഭീകര നേതാവാണ് അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്. ജെയ്ഷ്-ഇ-മുഹമ്മദ് നേതാവാണ് ഇയാള്‍.
എന്നാല്‍ എങ്ങനെയെന്നോ എവിടെ വച്ചെന്നോ വെളിപ്പെടുത്താന്‍ ഇയാള്‍ വിസമ്മതിച്ചു. പേളിനെ തട്ടിക്കൊണ്ടു പോയത് തന്റെ സംഘമാണെന്ന് ഒമര്‍ സമ്മതിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ പേളിനെ റാഞ്ചിയത്. അതിന് എനിക്ക് എന്റേതായ കാരണങ്ങളുമുണ്ട്. ശരിയായാലും തെറ്റായാലും കോടതിയില്‍ ഒമര്‍ പറഞ്ഞു.
അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് പാകിസ്താന്‍ വഴങ്ങേണ്ടതില്ലെന്നും ഒമര്‍ പറഞ്ഞു. വന്‍സുരക്ഷാ സന്നാഹത്തോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.