കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം: അറസ്റ് 185 ആയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനോടനുബന്ധിച്ച് അറസ്റിലായവരുടെ എണ്ണം 185 ആയി. 44 പേരെ അവശ്യ സര്‍വീസ് നിയമ (എസ്മ) പ്രകാരമാണ് അറസ്റ് ചെയ്തത്.

ഹാജരായില്ലെങ്കില്‍ പ്രൊബേഷന്‍കാര്‍ക്കും താല്കാലിക ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഫിബ്രവരി 14 വ്യാഴാഴ്ച ഓഫീസിലെത്തിയവരുടെ എണ്ണം കൂടി. കഴിഞ്ഞ ദിവസങ്ങളില്‍ 19 ശതമാനമായിരുന്ന ഹാജര്‍ നില വ്യാഴാഴ്ച 23 ശതമാനമാണായത്.

സമരവുമായി ബന്ധപ്പെട്ട് പലസ്ഥലത്തും ചെറിയതോതില്‍ അക്രമം നടക്കുന്നുണ്ട്. സ്വകാര്യ സ്കൂളുകളുടെ ബസുകള്‍ക്ക് നേരെ സമരം തുടങ്ങിയ ദിവസം മുതല്‍ ആക്രമണം നടക്കുന്നുണ്ട്.

ഫിബ്രവരി 18 ന് യു ഡി എഫിന്റെ ഉന്നതാധികാര സമിതി വീണ്ടും യോഗം ചേരുന്നുണ്ട്. സമരമായിരിയ്കും ഈ യോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം.

സമരം കാരണം സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്കളില്‍ സമാന്തര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ കുറ്റമറ്റതല്ല. അതുകൊണ്ടുതന്നെ നികുതി പിരിവ് കാര്യക്ഷമവുമല്ല.

സമരം എത്രദിവസം തുടരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണിപ്പോള്‍ നിലവിലുള്ളത്. സര്‍ക്കാരും ജീവനക്കാരും ചര്‍ച്ചയ്ക് തയ്യാറല്ലാത്തതുകൊണ്ട് ഉടന്‍ ഒരു പരിഹാരം ഉണ്ടാവുകയും എളുപ്പമല്ല.

സമരം നിറുത്തിയാല്‍ ചര്‍ച്ചയാവാമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. അങ്ങനെയെങ്കില്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സര്‍ക്കാരിന് ജീവരക്കാരുമായി ചര്‍ച്ച നടത്തി സമരം ഒഴിവാക്കാനായി ശ്രമം നടത്താമായിരുന്നു. സമരം നടത്തി തളര്‍ന്ന ജിവനക്കാരുമായി ചര്‍ച്ചനടത്തി അനായാസ പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ തന്ത്രം. എത്രദിവസം സമരം നടത്തുമ്പോള്‍ ജീവനക്കാര്‍ തളരുമെന്ന് കണ്ടറിയണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X