കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തിന് സുര്‍ജിതിന്റെ പിന്തുണ

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ജീവനക്കാരുടെയും അധ്യാപകരുടെയും സമരം ആഗോളവല്ക്കരണത്തിനെതിരായ മുന്നേറ്റമാണെന്ന് സിപിഎം അഖിലേന്ത്യാജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്. സിപിഎം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഫിബ്രവരി 15 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയോധ്യാപ്രശ്നം സജീവവിഷയമാക്കി ഉയര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്ഷേത്രം പണിയാനുള്ള ഭൂമി വിട്ടുകൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കോടതിയെയും മറ്റും അവഗണിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നീക്കം.- അദ്ദേഹം പറഞ്ഞു.

ഈ സമ്മേളനത്തില്‍ വര്‍ീയതയ്ക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്കുമെന്നും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി രാവിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ സി. കണ്ണന്‍ പതാക ഉയര്‍ത്തി. ഉദ്ഘാടനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. 562 പ്രതിനിധികള്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയിലെ സിപിഎം ലോക്കല്‍ സെക്രട്ടറിമാര്‍, ഏരിയാകമ്മിറ്റി അംഗങ്ങള്‍, വിവിധജില്ലകളില്‍ നിന്ന് പ്രത്യേകക്ഷണിതാക്കളായി എത്തിയവര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുത്തു.

സമ്മേളനപ്രതിനിധിയല്ലാത്ത എ.പി. അബ്ദുള്ളക്കുട്ടിയും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തി. പാലൊളി മുഹമ്മദ് കുട്ടി, എം.എ. ബേബി, എം.സി. ജോസഫൈന്‍ എന്നിവരാണ് സമ്മേളനകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വൈകുന്നേരം പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കമ്മ്യൂണിസ്റ് പ്രസ്ഥാനം കെട്ടിപ്പൊക്കുന്നതിനുള്ള പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ രാവിലെ ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു. പഴയകാലം കമ്മ്യൂണിസ്റ്പ്രവര്‍ത്തകരായ എം.പി. നാരായണന്‍നമ്പ്യാര്‍, കെ.പി.ആര്‍. രയരപ്പന്‍, സുബ്രഹ്മണ്യഷേണായി, ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ എന്നിവര്‍ സമ്മേളനപ്രതിനിധികളായെത്തി.

നാലുദിവസം നീണ്ടുനില്ക്കുന്ന സമ്മേളനത്തില്‍ ഹര്‍കിഷന്‍സിംഗ് സുര്‍ജിതിന് പുറമെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, ഇ. ബാലാനന്ദന്‍, പി. രാമചന്ദ്രന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X