Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി സൂപ്പിയ്ക്കെതിരെ മറ്റൊരു ആരോപണം കൂടി

കൊച്ചി: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയ്ക്കെതിരെ മറ്റൊരു ആരോപണം കൂടി. അപേക്ഷ നല്‍കാത്ത 18 വിദ്യാര്‍ഥികള്‍ക്ക് കോഴ്സിന് പ്രവേശനം നല്‍കണമെന്ന് മന്ത്രി സൂപ്പി തന്നോട് ആവശ്യപ്പെട്ടതായി അഴീക്കോട്ടെ സീതി സാബിബ് സ്മാരക ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ അബ്ദുള്‍ കരീം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മന്ത്രിയുടെ പേഴ്സണല്‍ അസിസ്റന്റ് 18 വിദ്യാര്‍ഥികളുടെ ലിസ്റുമായി തന്നെ വന്ന് കണ്ടിരുന്നുവെന്നും തുടര്‍ന്ന് അവരില്‍ 11 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അബ്ദുള്‍ കരീം സത്യവാങ്മൂലത്തില്‍ അറിയിച്ചു. സത്യവാങ്മൂലത്തോടൊപ്പം ലിസ്റും ഹാജരാക്കിയിരുന്നു.

2001-2003 വര്‍ഷത്തിലെ കോഴ്സിനുള്ള പ്രവേശനം 2001 ജൂണോടെ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും 2001 ഡിസംബര്‍ 14ന് മന്ത്രിയുടെ പേഴ്സണല്‍ അസിസ്റന്റായ താജുദ്ദീന്‍ വിദ്യാര്‍ഥികളുടെ ലിസ്റുമായി തന്നെ വന്ന് കാണുകയായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 2001 ഡിസംബര്‍ 11ന് തയ്യാറാക്കിയ സര്‍ക്കാരിന്റെ കത്തില്‍ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന 40 പേര്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. 18 പേരുടെ ഒരു പ്രത്യേക ലിസ്റും താജുദ്ദീന്‍ മാനേജര്‍ക്ക് ല്‍കി. തുടര്‍ന്ന് മാനേജര്‍ തൃശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ടു. 18 പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് 11 പേര്‍ക്ക് പ്രവേശനം നല്‍കി-സത്യവാങ്മൂലത്തില്‍ പറയുന്നു.

തങ്ങള്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അവകാശമുണ്ടെന്ന് കാണിച്ച് 11 വിദ്യാര്‍ഥികള്‍ നല്‍കിയ റിട്ട് ഹര്‍ജി സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റിസ് അബ്ദുള്‍ ഗഫൂര്‍ തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+