Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് : വിവാദം തുറന്ന യുദ്ധത്തിലേയ്ക്ക്

ഷാര്‍ജ : ഏഷ്യയിലേയ്ക്ക് പര്യടനം നടത്താന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളെ ബഹിഷ്ക്കരിക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഏപ്രിലിലെ പാകിസ്താന്‍ പര്യടനത്തില്‍ നിന്നും ന്യൂസിലാന്റ് പിന്‍വാങ്ങിയാല്‍ ഡിസംബറിലെ ന്യൂസിലാന്റ് പര്യടനം ഇന്ത്യയും ഉപേക്ഷിക്കും. രണ്ടു ദിവസമായി നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി തുറന്ന ഏറ്റുമുട്ടലിനു വഴിതെളിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഐസിസിയും ഇന്ത്യയും തമ്മിലുളള തര്‍ക്കത്തില്‍ ഇന്ത്യയ്ക്ക് ഏഷ്യയിലെ ടെസ്റ് രാജ്യങ്ങള്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയാണ് എസിസിയിലെ അംഗങ്ങള്‍.

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ചില രാജ്യങ്ങള്‍ ഏഷ്യയിലേയ്ക്കുളള പര്യടനത്തില്‍ നിന്നും പിന്മാറുന്നത് ആതിഥേയര്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുന്നെന്ന് യോഗം ചൂണ്ടിക്കാട്ടി. ഐസിസി തീരുമാനിക്കുന്ന പര്യടനങ്ങള്‍ക്ക് വിസമ്മതിക്കുന്ന രാജ്യങ്ങളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ തയ്യാറാകണമെന്നും എസിസി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ആറു താരങ്ങള്‍ക്കെതിരെയുളള അച്ചടക്ക നടപടി സംബന്ധിച്ച വിവാദത്തിലും എസിസി ഐസിസിയ്ക്കെതിരാണ്. മൈക്ക് ഡെന്നിസിന്റെ തീരുമാനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ യോഗം മാറ്റിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 15ന് ദക്ഷിണാഫ്രിക്കയില്‍ ചേരുന്ന ഐസിസി യോഗത്തിനു ശേഷം ഇതു നടത്തിയാല്‍ മതിയെന്നാണ് എസിസിയുടെ നിലപാട്. വിവാദം സംബന്ധിച്ച് ഇന്ത്യയുടെ വികാരങ്ങള്‍ മാനിക്കാന്‍ ഐസിസി തയ്യാറായില്ലെന്നും എസിസി ആരോപിച്ചു.

ഈ യോഗത്തോടെ ഐസിസിയ്ക്കെതിരെ എസിസി ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. ഐസിസിയിലുളള പത്ത് ടെസ്റ് രാജ്യങ്ങളില്‍ നാലുപേര്‍ ഒറ്റക്കെട്ടാണ്. ശേഷിക്കുന്നവരില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്റ് ഇന്‍ഡീസ് എന്നിവര്‍ ഇന്ത്യയ്ക്കു പിന്തുണ നല്‍കും. ഈ മൂന്നുരാജ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് എസിസിയ്ക്കു പിന്തുണ നല്‍കിയാല്‍ പോലും ഐസിസി തീരുമാനങ്ങള്‍ ധിക്കരിക്കാന്‍ വേണ്ട പിന്തുണയാകും.

ചുരുക്കത്തില്‍ ഐസിസി എന്നാല്‍ ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നീ മൂന്നു രാജ്യങ്ങള്‍ മാത്രമായി ചുരുങ്ങുകയാണ്. വന്‍സാമ്പത്തിക ശക്തിയായി വളര്‍ന്നു കഴിഞ്ഞ ഉപഭൂഖണ്ഡം വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തുമെന്നാണ് എസിസി യോഗ തീരുമാനങ്ങള്‍ നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+