കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭാ തര്‍ക്കം വീണ്ടും സുപ്രിം കോടതിയിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി : മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പ് യാക്കോബായ സഭ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും. ഇതോടെ കത്തോലിക്ക- യാക്കോബായ തര്‍ക്കം വീണ്ടും കോടതിയിലേയ്ക്ക് നീങ്ങുകയാണ്. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് തിരഞ്ഞെടുപ്പെന്ന് യാക്കോബായ സഭ ആരോപിക്കുന്നു. മാര്‍ച്ച് 20ന് പരുമലയിലാണ് മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പ്.

സഭ സുന്നഹദോസ്, വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി, വൈദിക യോഗങ്ങള്‍ എന്നിവ കൂട്ടായാണ് കോടതിയെ സമീപിക്കാനുളള തീരുമാനമെടുത്തത്. സഭ മൊത്തത്തിലും ഇടവക പളളികള്‍ ഒറ്റയ്ക്കൊറ്റയ്ക്കും ഹര്‍ജികള്‍ സമര്‍പ്പിക്കും. ഇതു സംബന്ധിച്ച് കൂടുതല്‍ നടപടികള്‍ക്ക് സഭയുടെ ലീഗല്‍ സെല്ലിനെ ചുമതലപ്പെടുത്തി.

1995ലെ വിധിയില്‍ സുപ്രീം കോടതി ഇടവക പളളികള്‍ക്ക് സ്വയം ഭരണാധികാരം നല്‍കിയിരുന്നു. ഇതു തകര്‍ക്കാനാണ് കത്തോലിക്കാ സഭ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലൂടെ ശ്രമിക്കുന്നതെന്ന് യാക്കോബായ സഭയുടെ മുഖ്യ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ പത്രക്കുറിപ്പില്‍ അറിയിച്ചു.

സിഹാസന പളളികളില്‍ യാതൊരധികാരവുമില്ലാത്ത കത്തോലിക്കാ സഭ അതു കൈക്കലാക്കാനും തിരഞ്ഞെടുപ്പു വഴി ലക്ഷ്യമിടുന്നെന്ന് ഫാ. കല്ലാപ്പാറ പറയുന്നു. സഭയുടെ നിലപാടുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ധരിപ്പിക്കുന്നതിന് ഒരു ഉപ സമ്ിതിയും രൂപീകരിച്ചിട്ടുണ്ട്. മുന്‍മന്ത്രി പി.പി. തങ്കച്ചന്‍, സമുദായ സെക്രട്ടറി തമ്പു തുകലന്‍, ട്രസ്റ്രി ജോര്‍ജ് മാത്യു തെക്കെതലയ്ക്കല്‍, ഫാ.മണ്ണിക്കരോട്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

പളളികളും സ്വത്തുക്കളും വിശ്വാസവും സംരക്ഷിക്കാന്‍ സംരക്ഷണ സേനകള്‍ ഇടവകതോറും രൂപീകരിച്ചതായും പത്രക്കുറിപ്പ് അറിയിക്കുന്നു. ഭൂരിപക്ഷാടിസ്ഥാനത്തില്‍ സ്വത്ത് പങ്കുവച്ച് പിരിയാന്‍ യാക്കോബായ സഭയ്ക്ക് സമ്മതമാണ്. വിഭജനത്തിന് മേല്‍ നോട്ടം വഹിക്കാന്‍ കോടതിയോ സര്‍ക്കാരോ ഉണ്ടാകണം. ചെലവ് സഭ വഹിക്കും. വിശ്വാസപരമായ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് പത്രക്കുറിപ്പ് പ്രഖ്യാപിക്കുന്നു.

ഒരു സഭയും ഒരു തലവനും ഒരു സിംഹാസനവും എന്ന സുപ്രീം കോടതി കണ്ടെത്തലിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് സഭയില്‍ സമാധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും പത്രക്കുറിപ്പ് ആവശ്യപ്പെട്ടു. ഡമാസ്ക്കസ് ആസ്ഥാനമായുളള ആകമാന സുറിയാനി സഭയുടെ ഒരു ഭാഗമാണ് മലങ്കര സഭ എന്ന പാരമ്പര്യവും കോടതി വിധിയും കത്തോലിക്കാ പക്ഷം അംഗീകരിക്കാന്‍ തയ്യാറായാലേ അവരുമായി ചര്‍ച്ചയ്ക്കുളളൂവെന്ന് യാക്കോബായ പക്ഷം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X