കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം കൂടുതല്‍ ശക്തം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് 21-ാം ദിവസത്തിലേക്ക് കടന്ന ഫിബ്രവരി 26 ചൊവാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനക്കാര്‍ പിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ശക്തിപ്പെടുത്തി.

പിക്കറ്റിംഗ് നടത്തുകയും ജോലിക്കെത്തുന്നവരെ തടയുകയും ചെയ്യുന്ന ജീവനക്കാരെ പൊലീസ് കൂടുതല്‍ ശക്തമായി നേരിട്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ജീവനക്കാരുടെ നീക്കം. വെള്ളിയാഴ്ചയും ഓഫീസുകളിലെ ഹാജര്‍ നിലയില്‍ വ്യത്യാസമൊന്നുമില്ല.

എസ്മ പ്രകാരം വെള്ളിയാഴ്ച 11 പേരെ പൊലീസ് അറസ്റ് ചെയ്തു. എറണാകുളം ജില്ലയില്‍ നിന്ന് നാല് പേരെയും കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്ന് രണ്ട് വീതം പേരെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് ഓരോരുത്തരെയും അറസ്റ് ചെയ്തിട്ടുണ്ട്.

ഓഫീസുകള്‍ പിക്കറ്റ് ചെയ്ത സമരക്കാരും പൊലീസും തമ്മില്‍ പലയിടത്തും ഉന്തും തള്ളുമുണ്ടായി. നൂറോളം ജീവനക്കാരെയാണ് പൊലീസ് വെള്ളിയാഴ്ച അറസ്റ് ചെയ്തത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പിക്കറ്റ് ചെയ്ത പത്തിലേറെ പേരെയും മാര്‍ ഇവാനിയോസ് കോളജ് പിക്കറ്റ് ചെയ്യാന്‍ ശ്രമിച്ച ഏഴ് പേരെയും പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ സുകുമാരനെ പിക്കറ്റ് ചെയ്ത ആറ് പേരെയും നിയമസഭാ കോംപ്ലക്സ് പിക്കറ്റ് ചെയ്ത എട്ടു പേരെയും പൊലീസ് അറസ്റ് ചെയ്തു. ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മിഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെയും സെറ്റോ പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ തടഞ്ഞു. സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ഇദ്ദേഹത്തെ ഓഫീസിലേക്ക് കയറ്റിവിട്ടില്ല. തുടര്‍ന്ന് പൊലീസെത്തി സമരക്കാരെ അറസ്റ് ചെയ്തുനീക്കി.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തെ പിന്തുണച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മറ്റ് സംഘടനകളുടെ നേതൃത്വത്തിലും മാര്‍ച്ച് നടന്നു.

സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുയോഗം ചൊവാഴ്ച വൈകുന്നേരം നടക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X