കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സബര്‍മതി എക്സ്പ്രസ് തീവച്ചു: ആറ് മരണം
ദില്ലി അയോദ്ധ്യില് നിന്ന് അഹമ്മദാബാദിലേയ്ക്ക് പോവുകയായിരുന്ന സബര്‍മതി എക്സ്പ്രസ് തീവണ്ടിയിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ മരിച്ചതായി കരുതുന്നു. അക്രമികള്‍ തീവച്ചതായാണ് കരുതുന്നത്.
അയോദ്ധ്യയില്‍നിന്ന് അഹമ്മദാബാദിലേയ്ക്ക് കര്‍സേവകര്‍ യാത്രചെയ്ക തീവണ്ടിയിലാണ് തീപിടിത്തം ഉണ്ടായത്. നാല് ബോഗികളിലാണ് തീപിടിച്ചത്. ഗുജറാത്തിലെ ഗോദര എന്നസ്ഥലത്ത് വച്ചായിരുന്നു അപകടം. തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നവര്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ചെറിയ സംഘര്‍ഷമുണ്ടായി. പൊലീസ് ചെറിയ തോതില്‍ ചൂരല്‍പ്രയോഗം നടത്തിയതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് റയില്‍വെ അധികൃതര്‍ പറഞ്ഞു.