Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ ഗുജറാത്തില്‍ കലാപം തുടരുന്നു

അഹമ്മദാബാദ് : അഹമ്മദാബാദിലും മറ്റും കലാപം കുറഞ്ഞെങ്കിലും വടക്കന്‍ ഗുജറാത്തില്‍ കലാപം തുടരുകയാണ്.

സബര്‍കാന്താ, ബനസ്കന്ദ എന്നീ വടക്കന്‍ ജില്ലകളിലാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും കലാപം ഉണ്ടായത്. മുസ്ലിങ്ങള്‍ക്ക് നേരെ ഈ സ്ഥലങ്ങളില്‍ ആക്രമണം നടക്കുകയാണ്. ബനസ്കന്ദ ജില്ലയിലെ ഹലാഡ്. ദാന്ത നഗരങ്ങളിലും സബര്‍സ്കന്ത ജില്ലയിലെ വിജയനഗര്‍ പട്ടണത്തിലുമാണ് കലാപം ഉണ്ടായത്. വിജയനഗരിയില്‍ രണ്ടുപേരും ബനസ്കന്തയില്‍ ആറുപേരും കലാപത്തില്‍ മരിച്ചു.

ഗുജറാത്തില്‍ പടര്‍ന്നു പിടിച്ച കൊലപാതക ജ്വരത്തിന് താല്‍ക്കാലിക ശമനം. ചുരുക്കം ചില ഗ്രാമങ്ങളിലും സൂറത്തിന്റെ ചില ഭാഗങ്ങളിലുമാണ് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നത്. മരണസംഖ്യ 544 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇത് 750 കവിയും എന്നാണ് പറയുന്നത്. ഗോദ്രയില്‍ തീവണ്ടിയില്‍ തീയിട്ടു കൊന്ന 58 പേരുള്‍പ്പടെയാണിത്.

കൊലപാതക ഭ്രാന്ത് മാറിയ അക്രമികള്‍ ഇപ്പോള്‍ കൊളളയിലേയ്ക്ക് തിരിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളും വ്യാപാര സ്ഥാപനങ്ങളും കുത്തിത്തുറന്ന് കാണുന്നതെല്ലാം കവരുകയാണ് അക്രമി സംഘം. ദോദ്രാ, ഭാവ് നഗര്‍ എന്നിവിടങ്ങളിലും ചില ഉള്‍പ്രദേശങ്ങളിലും കവര്‍ച്ച നിര്‍ബാധം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷം നിലനില്‍ക്കുന്ന സൂറത്തില്‍ കര്‍ഫ്യു പിന്‍വലിച്ചിട്ടില്ല. സൂറത്തുള്‍പ്പടെ 47സ്ഥലങ്ങളിലാണ് കര്‍ഫ്യൂ നിലനില്‍ക്കുന്നത്. സ്ഥിതി ശാന്തമായ സ്ഥലങ്ങളില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനം പുറത്തിറങ്ങിത്തുടങ്ങി.

സൂറത്തില്‍ ഞായറാഴ്ച സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. അക്രമികളെ ഒറ്റപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് പൊലീസ് കമ്മിഷണര്‍ വി.കെ. ഗുപ്ത പറയുന്നു. നിരപരാധിയായ ഒരാള്‍ക്കും പരിക്കേല്‍ക്കാനോ അക്രമിക്കപ്പെടാനോ ഇടയാകരുതെന്ന് അദ്ദേഹം പറഞ്ഞു.

കലാപങ്ങളുടെ മുന്‍കാല ചരിത്രമുളള സൂറത്തില്‍ സൈന്യത്തിന്റെ സാന്നിദ്ധ്യം സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. സ്ഥിതി ശാന്തമാക്കാന്‍ ഭടന്മാര്‍ തങ്ങള്‍ക്കാവുന്നത് ചെയ്യുന്നുണ്ടെന്ന് ജനം സമ്മതിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+