കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലര്‍ക്കു മാത്രം ആനുകൂല്യം, പൊലീസില്‍ അമര്‍ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് 1,000 രൂപ പ്രത്യേക സമ്മാനം. സമരം നേരിടാന്‍ വെയിലു കൊളളുന്നവര്‍ക്ക് 50 രൂപ അലവന്‍സ്. പൊലീസ് വകുപ്പിലാണ് ഈ ആനുകൂല്യങ്ങള്‍. രണ്ടിനും കൂടി ഒരു കോടി അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ട്. പൊലീസുകാര്‍ക്കും വകുപ്പിലെ ചില ജീവനക്കാര്‍ക്കും പണം ഇതിനകം കൈയില്‍ കിട്ടിയിട്ടുണ്ട്.

എന്നാല്‍ പലേടത്തും ഇതുവരെ ശമ്പള വിതരണം നടന്നിട്ടില്ല. സമരം നേരിടാന്‍ അവധിയില്ലാതെ പ്രവര്‍ത്തിച്ച പൊലീസുകാര്‍ക്ക് ശമ്പളം നല്‍കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

സ്പെഷ്യല്‍ ബ്രാഞ്ചിലെ മിനിസ്റീരിയല്‍ വിഭാഗം അസിസ്റന്റുമാര്‍ക്കാണ് 1,000 രൂപയുടെ പ്രോത്സാഹന സമ്മാനം. ഐജി ഓഫീസ് ഉള്‍പ്പെടെ പലയിടത്തും പൊലീസ് മിനിസ്റീരിയല്‍ വിഭാഗം സമരത്തിലാണ്. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ മിനിസ്റീരിയല്‍ വിഭാഗം പ്രത്യേക വിഭാഗമായാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ സമരം ചെയ്യുന്ന കീഴ്വഴക്കവുമില്ല. എങ്കിലും ഇവര്‍ക്ക് പാരിതോഷികം നല്‍കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു. കേട്ടയുടനെ സര്‍ക്കാര്‍ പണം അനുവദിക്കുകയും ചെയ്തു. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലുമായി നൂറോളം പേരാണ് ഈ വിഭാഗത്തിലുളളത്.

എന്നാല്‍ സമരം മൂലം ഇവര്‍ക്ക് കൂടുതല്‍ ജോലിഭാരമുളളതിനാലാണ് പ്രത്യേക അലവന്‍സ് അനുവദിച്ചതെന്നാണ് ഇന്റലിജന്‍സ് വകുപ്പിന്റെ വിശദീകരണം,

സമരം നേരിടാന്‍ നിയോഗിച്ചിട്ടുളള സിഐ റാങ്കില്‍ താഴെയുളള ഉദ്യോഗസ്ഥര്‍ക്ക് ദിവസേന 50 രൂപ അലവന്‍സും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ഹതയുളളവരുടെ ലിസ്റ് സ്റേഷന്‍ തിരിച്ച് തയ്യാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. എന്നാല്‍ അതിനെക്കുറിച്ച് വിവാദവും ഉയര്‍ന്നു കഴിഞ്ഞു. സമരകാലത്ത് എല്ലാത്തരം ജോലികള്‍ ചെയ്യുന്ന പൊലീസുകാര്‍ക്കും അലവന്‍സെന്നാണ് ആദ്യം പറഞ്ഞതെന്ന് അസോസിയേഷന്‍ ഭാരവാഹികളുള്‍പ്പെടെയുളളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഇത് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമായി ചുരുക്കാനാണ് നീക്കം. ഈ നടപടിയും പൊലീസിലെ ഒരു വിഭാഗത്തില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ ഡിഎ കുടിശിഖ വിതരണം ചെയ്യുന്നതിന് 13 ലക്ഷം രൂപ ട്രഷറിയിലെത്തിയെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ വിതരണം നടക്കുന്നില്ല. പൊലീസില്‍ അസംതൃപ്തി നിലനില്‍ക്കുന്നത് സമരക്കാരെ നേരിടാന്‍ തടസമാകുന്നു എന്ന് ഭരണകക്ഷിയില്‍ തന്നെ ആരോപണമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X