കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലും ഗുരുവായൂരിലും തിരിമറി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ അരവണ കണ്ടെയ്നറുടെ എണ്ണത്തില്‍ കരാറുകാരന്‍ വരുത്തിയ കുറവുമൂലം ദേവസ്വം ബോര്‍ഡിന് 1.14കോടിയുടെ നഷ്ടം. സംസ്ഥാന ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗമാണ് ഇത് കണ്ടെത്തിയത്.

അരവണപ്രസാദവിതരണം സംബന്ധിച്ച നവീകരണജോലികള്‍ ഏറ്റെടുത്തതുവഴി ബോര്‍ഡിന് 21.48 ലക്ഷം രൂപയുടെ നഷ്ടം വന്നു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുമ്പാകെ വച്ചു.

2001 ജനവരി 19ന് നീക്കിയിരിപ്പുണ്ടായിരുന്ന 2,858 കണ്ടെയ്നറുകള്‍ ഒഴിച്ച് മൊത്തം 37, 24,910 കണ്ടെയ്നറുകളാണ് പഞ്ചമി പായ്ക്ക് (കേരള ലിമിറ്റഡ്) എന്ന കമ്പനി വിതരണം ചെയ്യേണ്ടിയിരുന്നത്. 2000 നവമ്പര്‍ 10 മുതല്‍ 2001 ജനവരി 19 വരെ കമ്പനി ബോര്‍ഡില്‍ ഏല്പിച്ച കണ്ടെയ്നറുകളുടെ എണ്ണം 34,38,360 മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട കണ്ടെയ്നറുകളേക്കാള്‍ 2,86,550 എണ്ണം കുറവാണിത്. ഇതിന് കാരണം വ്യക്തമാക്കിയിട്ടില്ല. ഈ ഇനത്തില്‍ 1.14 കോടി രൂപ ബോര്‍ഡിന് നഷ്ടം പറ്റിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അരവണപ്ലാന്റിന്റെ നവീകരണജോലികള്‍ വ്യവസ്ഥപ്രകാരം കരാറുകാരനാണ് ചെയ്യേണ്ടത്. പകരം ഇത് ബോര്‍ഡ് ഏറ്റെടുത്തു ചെയ്തു. ഇതുവഴി 21,84,339 രൂപ നഷ്ടംപറ്റി.

ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ വെണ്ണ എത്തിക്കുന്നവര്‍ക്ക് 1.55 ലക്ഷം രൂപ അധികം നല്കിയതായും ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വെണ്ണ എത്തിക്കുന്നവരില്‍ നിന്നും ഈ തുക വസൂലാക്കണമെന്നും ബോര്‍ഡ് പറയുന്നു. കൗസ്തുഭം, പാഞ്ചജന്യംഎന്നിവയിലെ കട്ടിലുകളുടെ അറ്റകുറ്റപ്പണിയ്ക്ക് 1.08ലക്ഷം രൂപ അധികം നല്കിയതായും കണ്ടെത്തി.

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എണ്ണ അധികം വാങ്ങിയതുമായി ബന്ധപ്പെട്ട് 97,436 രൂപയുടെ നഷ്ടമുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X