കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളെജുകളില്‍ 2213 അധ്യാപകര്‍ അധികം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ കോളെജുകളില്‍ 1673 അധ്യാപകരും സര്‍ക്കാര്‍ കോളെജുകളില്‍ 540 അധ്യാപകരും അധികമായുണ്ടെന്ന് ഒരു സര്‍വെ വ്യക്തമാക്കുന്നു.

1500 അധ്യാപകേതര ജീവനക്കാര്‍ കോളജുകളിലും 500 അധ്യാപകേതര ജീവനക്കാര്‍ സര്‍വകലാശാലകളിലും അധികമായുണ്ട്. 2048 പ്രൊട്ടക്ടഡ് അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 364 പേര്‍ ഹൈസ്കൂള്‍ അധ്യാപകരാണ്.

1994ല്‍ 1493 പ്രൊട്ടക്ടഡ് അധ്യാപകരുണ്ടായിരുന്ന സ്ഥാനത്ത് 2048 പ്രൊട്ടക്ടഡ് അധ്യാപകരാണ് 2000ലുണ്ടായത്.

പാഴ്ചെലവുണ്ടാക്കുന്ന 2244 സ്കൂളുകള്‍ 2001ന്റെ തുടക്കത്തിലുണ്ടായിരുന്നു. ഇവയില്‍ 993 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 1251 എണ്ണം സ്വകാര്യ സ്കൂളുകളുമാണ്. 15000 അധ്യാപകരാണ് ഈ സ്കൂളുകളില്‍ ജോലി ചെയ്യുന്നത്.

വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍കുറവാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്. 1992ല്‍ 59.07 ലക്ഷം വിദ്യാര്‍ഥികളാണ് സ്കൂളുകളില്‍ പ്രവേശിച്ചിരുന്നതെങ്കില്‍ 1999-2000ല്‍ ഇത് 52.49 ലക്ഷമായി കുറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X