കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎഡ് കോളജ്: സര്‍ക്കാരിനെതിരായ ഹര്‍ജി തള്ളി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ പുതിയ സ്വാശ്രയ ബി. എഡ് കോളജുകള്‍ക്ക് അനുമതി നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എജ്യുക്കേഷനോട് (എന്‍സിടിഇ) ആവശ്യപ്പെട്ടതിനെതിരെ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

നേരത്തെ നല്‍കിയ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ (എന്‍ ഒ സി) അടിസ്ഥാനത്തില്‍ 2002-03 വര്‍ഷത്തില്‍ ബിഎഡ് കോളജുകള്‍ക്ക് അനുമതി നല്‍കരുതെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്‍സിടിഇ റീജിയണല്‍ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടു നല്‍കിയ ആറ് ഹര്‍ജികളാണ് ജസ്റിസ് കെ. എ. അബ്ദുള്‍ ഗഫൂര്‍ തള്ളിയത്.

സര്‍ക്കാര്‍ എന്‍ ഒ സി നല്‍കിയതിനെ തുടര്‍ന്ന് കോളജുകള്‍ ആരംഭിക്കുന്നതിനായി വന്‍തുക നിക്ഷേപിച്ചെന്നും എന്‍ഒസി പിന്‍വലിക്കാനുള്ള തീരുമാനം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ മാനേജ്മെന്റുകളും സര്‍ക്കാരുകളും ഹര്‍ജികള്‍ നല്‍കിയത്.

സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതു കൊണ്ടുമാത്രം മാനേജ്മെന്റുകള്‍ക്ക് കോളജ് തുടങ്ങാമെന്ന് അര്‍ഥമില്ലെന്ന് കോടതി വ്യക്തമാക്കി. ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ എന്‍ ഒ സി സര്‍ക്കാരിന് പിന്‍വലിക്കാം. ഇത് നീതി ലംഘനമാണെന്ന് പറയാനാവില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X