കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പോട്ടോ: രാഷ്ട്രപതി സംയുക്ത സമ്മേളനം വിളിച്ചു
ദില്ലി: ഭീകരപ്രവര്‍ത്തന നിരോധന ബില്‍ (പോ ട്ട് ബില്‍ ) വോട്ടിനിടുന്നതിനായി രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു. മാര്‍ച്ച് 26നാണ് സംയുക്ത സമ്മേളനം.
ഇതുസംബന്ധിച്ച രാഷ്ട്രപതിയുടെ ഔദ്യോഗികമായ അറിയിപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ത് മാര്‍ച്ച് 22 വെള്ളിയാഴ്ച ലോക്സഭയില്‍ വായിച്ചു.
സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭയില്‍ വിജയിച്ച ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.
ഭീകര പ്രവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് നിയമമാക്കി മാറ്റാനായാണ് ഈ ബില്‍ സഭയില്‍ അവതരിപ്പിയ്ക്കുന്നത്.