കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലവിഭവ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ജലവിഭവ ബില്‍ അവതരിപ്പിക്കുമെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.

94ല്‍ തയ്യാറാക്കിയ ബില്‍ ചില ഭേദഗതികളോടെയായിരിക്കും അവതരിപ്പിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ജലം വികസനത്തിന് എന്ന വിഷയത്തെ സംബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തതിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് ഒരു നിയമം കൊണ്ടുവരുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.

ജലസേചന വകുപ്പ് അടുത്തുതന്നെ കേരളത്തിന്റെ ജലശേഖരണം സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കും. കേരളത്തില്‍ മഴവെള്ളത്തിന്റെ ഉപയോഗം വളരെ കുറവാണ്. ഇത് കൂട്ടേണ്ടതുണ്ട്.

ജലസേചനവകുപ്പ് സ്വകാര്യവത്കരണം ഒരു നയമായി സ്വീകരിച്ചിട്ടില്ല. കൊച്ചിയിലെ ഒരു പദ്ധതി മാത്രമാണ് സ്വകാര്യ ഏജന്‍സിയെ ഏല്പിയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള പഠനം നടത്താനായി കിറ്റ്കൊയെ ഏല്‍പ്പിച്ചിരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X