കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭാകരനെ കാണാന്‍ ബാലസിംഗമെത്തി

  • By Staff
Google Oneindia Malayalam News

കൊളംബോ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ കാണാന്‍ ആന്റണ്‍ ബാലിസിംഗമെത്തി. മൂന്നുവര്‍ഷം മുമ്പ് ശ്രീലങ്ക വിട്ട് ലണ്ടനില്‍ അഭയംതേടിയ എല്‍ടിടിഇ രാഷ്ട്രീയ ഉപദേശകനായ 68കാരന്‍ ബാലസിംഗം പ്രത്യേക വിമാനത്തിലാണ് മാലിയില്‍ നിന്ന് ശ്രീലങ്കയിലെ വന്നിയില്‍ വന്നിറങ്ങിയത്.

തമിഴ്പുലികളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് വന്നി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാകരന്‍ ആദ്യമായി വാര്‍ത്താലേഖകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആന്റണ്‍ ബാലസിംഗം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രഭാകരനെ നേരിട്ട് കാണാനാണ് ബാലസിംഗം എത്തിയിരിക്കുന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഭാകരന്റെ വാര്‍ത്താസമ്മേളനത്തീയതി പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

1999 ജനവരിയിലാണ് ഒരു രഹസ്യകടല്‍ മാര്‍ത്തിലൂടെ ആന്റണ്‍ ബാലസിംഗം ശ്രീലങ്ക വിട്ടത്. കൊളംബോ വിമാനത്താവളം വഴി(ലങ്കയിലെ ഏകവിമാനത്താവളം) യാത്രചെയ്യാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ടാണ് ബാലസിംഗത്തിന് രഹസ്യമായി കടല്‍മാര്‍ത്തിലൂടെ ലങ്കവിടേണ്ടി വന്നത്.

ആന്റണ്‍ ബാലസിംഗത്തെയും അദ്ദേഹത്തിന്റെ ലണ്ടന്‍ സ്വദേശിനിയായ ഭാര്യയെയും പ്രഭാകരന്‍ നേരിട്ട് സ്വീകരിച്ചതായി തമിഴ്നെറ്റ് ഡോട്ട്കോം പറയുന്നു. ബാലസിംഗത്തിന്റെ വരവ് ശ്രീലങ്കന്‍ സര്‍ക്കാരുമായി സമാധാനചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതയ്ക്ക് വഴിയൊരുങ്ങുകയാണ്. ഫിബ്രവരി 23 മുതല്‍ ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാധാനചര്‍ച്ചയ്ക്ക് കളമൊരുക്കാനാണ് ഈ വെടിനിര്‍ത്തല്‍.

ഇതിനിടെ നോര്‍വെയില്‍ നിന്നുള്ള സമാധാനസംഘം എല്‍ടിടിഇ ആസ്ഥാനമായ കിള്ളിനൊച്ചിയിലെത്തി. അവിടെവച്ച് അവര്‍ ആന്റണ്‍ ബാലസിംഗവുമായും എല്‍ടിടിഇ രാഷ്ട്രീയവിഭാഗം നേതാവ് തമിഴ്ചെല്‍വനുമായും ചര്‍ച്ചകള്‍ നടത്തി. മാര്‍ച്ച് 26 ചൊവാഴ്ച നോര്‍വീജിയന്‍ സംഘം എല്‍ടിടിഇ നേതാവ് പ്രഭാകരന്‍, ആന്റണ്‍ ബാലസിംഗം എന്നിവരുമായും ചര്‍ച്ചകള്‍ നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X