കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേരി റോയിയ്ക്ക് ആറിലൊന്ന് സ്വത്തുനല്കണം

  • By Staff
Google Oneindia Malayalam News

കൊച്ചി: മേരി റോയിയ്ക്ക് പൈതൃകസ്വത്തിന്റെ ആറിലൊന്ന് നല്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. 1960ല്‍ അന്തരിച്ച തന്റെ പിതാവിന്റെ സ്വത്തിന്റെ ആറിലൊന്ന് ഭാഗം തനിക്ക് നല്കണമെന്ന് ആവശ്യപ്പെട്ട് മേരി റോയി നല്കിയ പരാതിയിലാണ് ഈ വിധി.

ഇത് സംബന്ധിച്ച് മേരി റോയി നല്കിയ പരാതിയിലാണ് ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച ചരിത്രപ്രസിദ്ധമായ സുപ്രീം കോടതി വിധിയുണ്ടായത്. 1986ലായിരുന്നു ഈ സുപ്രീംകോടതി വിധി. വില്‍പത്രം എഴുതിവയ്ക്കാതെ പിതാവ് മരിച്ചുപോവുന്ന കേസില്‍ ക്രിസ്തീയ യുവതികള്‍ക്ക് പിതൃ സ്വത്തില്‍ നിന്ന് ഒരു ഭാഗം കിട്ടാന്‍ അവകാശമുണ്ടെന്നായിരുന്നു 1986ലെ സുപ്രീംകോടതിയുടെ ഈ വിധി.

ഈ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മേരി റോയ് കോട്ടയം സബ് കോടതിയെ സമീപിച്ചെങ്കിലും കോടതി മേരി റോയിയുടെ അപേക്ഷ തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ ആറിലൊന്ന് സ്വത്ത് മേരിറോയിയ്ക്ക് നല്കാന്‍ അനുകൂല വിധിയുണ്ടായത്. ജസ്റിസുമാരായ ശങ്കരസുബനും ആര്‍. ഭാസ്കരനുമാണ് ഈ വിധി പ്രസ്താവിച്ചത്.

ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരി അരുന്ധതീ റോയിയുടെ അമ്മയാണ് മേരി റോയ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X