കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ കുടിവെള്ളപദ്ധതി നടപ്പാക്കണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജപ്പാന്‍ കുടിവെള്ളപദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഐക്യജനാധിപത്യമുന്നണി ഉന്നതാധികാരസമിതിയോഗം സര്‍ക്കാരിന് ശുപാര്‍ശ നല്കി. ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായതെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭീകരപ്രവര്‍ത്തനനിരോധനനിയമം(പോട്ട) കേരളത്തില്‍ നടപ്പാക്കരുതെന്ന് യുഡിഎഫ് യോഗം നിര്‍ദേശിച്ചു. അനേകലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ഈ കുടിവെള്ള പദ്ധതിയ്ക്ക് കഴിയുമെന്നതിനാലാണ് ജപ്പാന്‍ കുടിവെള്ളപദ്ധതി നടപ്പാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജപ്പാന്‍ കുടിവെള്ളപദ്ധതിയെക്കുറിച്ച് ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പദ്ധതിനടപ്പാക്കാന്‍ ഈ അന്വേഷണം തടസ്സമല്ലെന്നും യുഡിഎഫ് യോഗം അഭിപ്രായപ്പെട്ടു. അതുകൊണ്ട് സര്‍ക്കാര്‍ പദ്ധതിനടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X