• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈരളി : മൂലധനം 100 കോടിയാക്കാന്‍ അനുമതി

  • By Staff

പാലക്കാട് : കൈരളി ചാനലിന്റെ മൂലധനം 100 കോടിയാക്കി ഉയര്‍ത്താന്‍ വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി. എന്നാല്‍ ചാനലിന്റെ നടത്തിപ്പ് സംബന്ധിച്ച് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതായി അറിയുന്നു. പരിപാടികള്‍ക്ക് നിലവാരമില്ലെന്നും പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ തുടങ്ങിയ ചാനല്‍ കൊണ്ട് പാര്‍ട്ടിയ്ക്ക് ഗുണമില്ലെന്നും അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തി.

ചാനലിന്റെ മൂലധനം ഉയര്‍ത്തുമെങ്കിലും ഓഹരി വിതരണത്തില്‍ പാര്‍ട്ടിയുടെ പങ്കാളിത്തം മുമ്പത്തെപ്പോലെ ഉണ്ടാകില്ല. നിലവിലുളള ഓഹരിയുടമകള്‍ തന്നെ കഴിയുന്നത്ര ഓഹരി വാങ്ങണമെന്ന് നിര്‍ദ്ദേശമുണ്ട്.

ചെയര്‍മാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലാണ് യോഗം ആരംഭിച്ചത്. എല്ലാ ഡയറക്ടര്‍ ബോര്‍ഡ്് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ കമ്പനിയുടെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക തീരുമാനമെടുത്ത വാര്‍ഷിക യോഗത്തില്‍ 500ല്‍ താഴെ ഓഹരിയുടമകളാണ് പങ്കെടുത്തത്. രണ്ടര ലക്ഷത്തോളം ഓഹരിയുടമകളാണ് ആകെയുളളത്.

യോഗം വിളിച്ചു ചേര്‍ത്ത രീതിയെച്ചൊല്ലി തുടക്കത്തില്‍ തന്നെ ബഹളമുണ്ടായി. പകുതിയിലധികം ഓഹരിയുടമകള്‍ക്കും അറിയിപ്പ് കിട്ടാത്തതിനെച്ചൊല്ലി വന്നവര്‍ ബഹളം വച്ചു. പാര്‍ട്ടി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് രംഗം ശാന്തമായത്.

മൂലധനം ഉയര്‍ത്താനുളള അനുമതി തേടിക്കൊണ്ടുളള പ്രമേയം മമ്മൂട്ടി വായിച്ചു. മൂലധനം വര്‍ദ്ധിക്കുമ്പോള്‍ കമ്പനിയുടെ ഘടനയില്‍ മാറ്റം വരും. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ യോഗം ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. പുതിയ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങാനാണ് മൂലധനം വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ഓഹരിയുടമകള്‍ക്ക് നല്‍കിയ വിശദീകരണം.

മൂലധനം വര്‍ദ്ധിപ്പിക്കാന്‍ അനുമതി കിട്ടിയതിനെത്തുടര്‍ന്ന് മലയാളം കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കരുതുന്നു. ചാനല്‍ തുടങ്ങി 19മാസം തികയുമ്പോള്‍ കമ്പനിയുടെ ആകെ നഷ്ടം എട്ടു കോടി കഴിയുമെന്നാണ് അറിയുന്നത്. ഇനിയും രണ്ടു ചാനലുകള്‍ കൂടി പ്രക്ഷേപണത്തിനു തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരമാണ് വിപണിയില്‍ ഉണ്ടാകാന്‍ പോകുന്നത്. എന്നാല്‍ ഇതുവരെയും പരിപാടികളുടെ മികവുകൊണ്ട് സാന്നിദ്ധ്യമറിയിക്കാന്‍ കൈരളിയ്ക്ക് കഴിഞ്ഞിട്ടില്ല.

ജനപ്രിയ പരിപാടികളില്‍ ഏഷ്യാനെറ്റും സൂര്യയും ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോള്‍ കൈരളി വളരെ പിറകെയാണ്. ഈ സാഹചര്യത്തില്‍ ചാനല്‍ വില്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മാധ്യമ രംഗത്ത് അഭ്യൂഹമുണ്ടായിരുന്നു. മൂലധനം വര്‍ദ്ധിപ്പിക്കാനുളള പുതിയ നീക്കവും വിരല്‍ ചൂണ്ടുന്നത്, ചാനല്‍ മറ്റാരെങ്കിലും ഏറ്റെടുക്കാനുളള സാദ്ധ്യതയിലേയ്ക്കാണ്.

75 കോടിയാണ് മൂലധനമെന്നു പറയുന്നതെങ്കിലും 59 കോടി മാത്രമേ ഇതുവരെ പിരിച്ചെടുത്തിട്ടുളളൂ. അതായത് ആകെ മൂലധനത്തിന്റെ 78 ശതമാനം. മൂലധനം 100 കോടിയായി വര്‍ദ്ധിക്കുമ്പോള്‍ ഫലത്തില്‍ 47 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ അനുമതി കിട്ടിയത്. ഇന്നത്തെ സാഹചര്യത്തില്‍ കമ്പോളത്തില്‍ കൈരളിയുടെ ഓഹരികള്‍ക്ക് വലിയ പ്രിയം ഉണ്ടാവുകയില്ല. ഏതെങ്കിലും വന്‍മാധ്യമ ലോബി ഈ ഓഹരികള്‍ ഒരുമിച്ചു വാങ്ങാനാണ് സാദ്ധ്യത. അങ്ങനെ വരുമ്പോള്‍ ചാനലിന്റെ നിയന്ത്രണം പാര്‍ട്ടിയില്‍ നിന്നും നഷ്ടമാകും.

ഇന്നത്തെ നിലയില്‍ ചാനലിനെ അകമഴിഞ്ഞ് സഹായിക്കാന്‍ പാര്‍ട്ടിക്കും വലിയ താല്‍പര്യമില്ല. ചാനലിന്റെ പേരില്‍ ഇതിനകം പാര്‍ട്ടി ഏറെ പഴിയും കേട്ടു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു പരാജയത്തില്‍ പ്രധാന കാരണം ചാനല്‍ നിര്‍മ്മാണമാണെന്നുവരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ദൃശ്യമാധ്യമത്തിന്റെ ബാലപാഠം പോലും അറിയാത്തവരാണ് ചാനലിന്റെ മേല്‍ നോട്ടം നടത്തുന്നതെന്നും വിമര്‍ശനമുണ്ട്. പ്രമുഖനായ ഒരു സിപിഎം നേതാവിന്റെ ഭാര്യയുടെ ഇഷ്ടമനുസരിച്ചാണ് കൈരളിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നത് ഇപ്പോള്‍ രഹസ്യമല്ല.

തൊഴിലാളികളുടെ പേരില്‍ ആരംഭിച്ച കൈരളി ചാനല്‍ വ്യാവസായിക ലോബിയുടെ കൈകളിലെത്താന്‍ തന്നെയാണ് സാദ്ധ്യത. ചാനലിന്റെ ഉന്നതര്‍ നിഷേധിക്കുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് ആ വഴിയിലേയ്ക്കു തന്നെയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more