കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡോക്ടറെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ത്വക്രോഗ വിദഗ്ധന്‍ കെ. എം. കരുണാകരനെ ദുരൂഹസാഹചര്യത്തില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇടതുകാലില്‍ വിഷം നിറച്ച സിറിഞ്ച് കുത്തിയിറക്കിയ നിലയിലാണ് ഡോക്ടറെ അദ്ദേഹത്തിന്റെ സ്വന്തം കാറില്‍ കണ്ടത്. ഇടതുകൈെ കൊണ്ട് സിറിഞ്ച് മുറുകെ പിടിച്ചിരുന്നു.
കണ്ണൂര്‍ സ്വദേശിയായ കരുണാകരന്‍ കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് റോഡില്‍ കല്ലിട്ടനടയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു.
ഏപ്രില്‍ 14 ഞായറാഴ്ച മക്കള്‍ക്ക് ഐസ്ക്രീം വാങ്ങാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കരുണാകരനെ രാത്രിയോടെയാണ് നാട്ടുകാര്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തരയോടെ കാര്‍ റോഡരികില്‍ കിടക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.