കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടു തടിയില്‍ നിന്നും ഡീസല്‍

  • By Staff
Google Oneindia Malayalam News

ബാംഗളൂര്‍ : കാട്ടുമരങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയില്‍ നിന്നും ഡീസലിനു സമാനമായ ഇന്ധനമുണ്ടാക്കാമെന്ന് അവകാശവാദമുയരുന്നു.

ബാംഗളൂരിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പ്രകൃതി വിഭവങ്ങള്‍ പരിരക്ഷിക്കുന്ന പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫ. ഉഡുപ്പി ശ്രീനിവാസയാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ജൈവ ഇന്ധനങ്ങള്‍ : ഭാവിയില്‍ ഇന്ത്യയുടെ ശക്തി എന്ന വിഷയത്തെക്കുറിച്ചുളള സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് അദ്ദേഹം തന്റെ കണ്ടെത്തല്‍ പുറംലോകത്തെ അറിയിച്ചത്.

കര്‍ണാടകത്തില്‍ വ്യാപകമായി കാണപ്പെടുന്ന ഹോംഗ് എന്ന മരത്തില്‍ നിന്നാണ് ഈ ഇന്ധനം ഉല്‍പാദിപ്പിക്കാമെന്ന് ശ്രീനിവാസ അഭിപ്രായപ്പെടുന്നത്. ഒരു കോടി ഹെക്ടര്‍ പ്രദേശത്ത് വളരുന്ന ഹോംഗില്‍ നിന്നും രണ്ടരക്കോടി ടണ്‍ ഇന്ധനം നിര്‍മ്മിക്കാമത്രേ! ഇന്ധനം ഉല്‍പാദിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഏഴു കോടി ടണ്‍ ഉപോല്‍ന്നം കല്‍ക്കരിയ്ക്കു പകരമായി ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നു കോടി ഹെക്ടര്‍ പ്രദേശത്തു നിന്നും ഉല്‍പാദിപ്പിച്ചെടുക്കുന്ന ഈ ഇന്ധനം ഇന്ത്യയുടെ ആകെ ഉപഭോഗത്തിന് തികയും. 600 കോടി യുഎസ് ഡോളറിന്റെ ഇന്ധനച്ചെലവ് ഇതു വഴി ലാഭിക്കാമെന്ന് ശ്രീനിവാസയുടെ പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു.

പ്രൊഫ. ശ്രീനിവാസയുടെ ഗവേഷണ പ്രബന്ധം ഓര്‍മ്മിപ്പിക്കുന്ന ഒരു പേരുണ്ട്. രാമര്‍ പിളള. പച്ചിലയില്‍ നിന്നും പെട്രോളുണ്ടാക്കി, ശാസ്ത്രലോകത്തെയും മാദ്ധ്യമങ്ങളെയും ഞെട്ടിച്ച പഴയ രാമര്‍ പിളള. ഒടുവില്‍ കബളിപ്പിക്കലിന് കോടതി കയറേണ്ട വന്ന രാമറും പറഞ്ഞത് ഇതു തന്നെയാണ്. അജ്ഞാതമായ ഏതോ ചെടിയുടെ ഇലയില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കാമെന്ന്.

വ എന്നാല്‍ ശാസ്ത്രലോകം രാമറിനെ പുച്ഛിച്ച് കോടതി കയറ്റി. ജൈവ ഇന്ധനങ്ങള്‍ കണ്ടെത്താനുളള പ്രചോദനമായിപ്പോലും രാമര്‍ പ്രതിഭാസം ശാസ്ത്രജ്ഞരെ സ്വാധീനിച്ചില്ല. ശ്രീനിവാസയുടെ കണ്ടെത്തലിനും ആ ഗതി തന്നെ വരുമോയെന്ന ആശങ്കയിലാണ് സാധാരണ ജനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X