കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖം മിനുക്കാന്‍ ജനസമ്പര്‍ക്ക പരിപാടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ മുഖം മിനുക്കാന്‍ ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്യുന്നു.

വാര്‍ഷിക സമ്മാനമായി കളക്ടറേറ്റുകള്‍ തോറും ജനങ്ങള്‍ക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും ഉന്നയിക്കാന്‍ അവസരമുണ്ടാക്കാന് ശ്രമം. നിരവധി പ്രശ്നങ്ങളില്‍ കുരുങ്ങി അനുദിനം വഷളായി വരുന്ന ഭരണത്തിന് പ്രതിച്ഛായ നല്‍കാന്‍ ഈ നടപടി ഉപകരിക്കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ പ്രതീക്ഷിക്കുന്നു.

കളക്ടറേറ്റുകളിലാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്. പരാതികള്‍ കേള്‍ക്കാന്‍ മന്ത്രിമാര്‍ നേരിട്ടെത്തും. പരാതികള്‍ക്ക് ഉടന്‍ പരിഹാരവും നിര്‍ദ്ദേശിക്കുമെന്നും നടപടികള്‍ ഉടനുണ്ടാകുമെന്നും തീരുമാനമറിയിച്ച മുഖ്യമന്ത്രി ആന്റണി അവകാശപ്പെട്ടു. ബജറ്റില്‍ പ്രഖ്യാപനങ്ങളും ഈ കാലയളവില്‍ നടപ്പാക്കിത്തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.

കെട്ടിക്കിടക്കുന്ന ഫയലുകളില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇതിനായി സമയബന്ധിത പരിപാടികള്‍ ആസൂത്രണം ചെയ്യും. കൂടുതല്‍ കാര്യക്ഷമമായി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതോടെ ഇതര മേഖലകളിലെ ഭരണപരാജയം മൂടിവയ്ക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍. വകുപ്പുകളില്‍ അഴിമതി കുറച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഭരണത്തിന് വേഗം കൂട്ടാനുളള ശ്രമത്തിന്റെ ഭാഗമായി പത്തോളം വകുപ്പുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, ട്രഷറികള്‍, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റിസ കെഎസ്ആര്‍ടിസി, സിവില്‍ സപ്ലൈസ് വകുപ്പ് എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

മദ്യനയത്തിലും സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പേരിലും ഏറെ വിമര്‍ശനം നേരിട്ട സര്‍ക്കാരിന് ഒരു വര്‍ഷത്തിനുളളില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാനായിട്ടില്ല. ഭരണരംഗത്ത് മുഖ്യമന്ത്രിയുടെ ആദര്‍ശ പരിവേഷത്തിന് യാതൊരു സ്വാധീനവുമില്ലെന്ന് പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കകത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അതിനാലാണ് രണ്ടാം വാര്‍ഷിക സമ്മാനമെന്ന പേരില്‍ മുമ്പും പലരും പരീക്ഷിച്ച ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്ക് ആന്റണി മടങ്ങുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X