കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സിവില്‍ സര്‍വീസിന് നീക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി സംസ്ഥാന സിവില്‍ സര്‍വീസ് രൂപീകരിക്കാന്‍ നീക്കം.

സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണ-സമ്പദ് പരിഷ്കരണ നടപടിയുടെ നയരേഖയിലാണ് ഇക്കാര്യം പറയുന്നത്. ഭരണരംഗത്തെ സമൂലമായ മാറ്റമാണ് നയരേഖ ലക്ഷ്യമിടുന്നത്. ഏപ്രില്‍ 21 മുതല്‍ 23 വരെ കോവളത്ത് എഡിബി വായ്പയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട പരിഷ്കരണങ്ങളെ കുറിച്ചുള്ള സെമിനാറില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് നയരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും പൊതു സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുക, ഫലപ്രദമായ പ്രാദേശിക സര്‍ക്കാരുകളുടെ രൂപവല്‍ക്കരണം എന്നീ അഞ്ച് മേഖലകളിലാണ് പരിഷ്കരണം നടപ്പാക്കുന്നത്.

വൈദ്യത താരിഫ് റഗുലേറ്ററി കമ്മിഷന്‍ രൂപീകരിച്ച് വൈദ്യുതി താരിഫ് ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നാണ് നയരേഖയിലെ ഒരു നിര്‍ദേശം. വൈദ്യതി മേഖലയില്‍ സ്വകാര്യ പങ്കാളത്തത്തിന്റെ സാധ്യത അന്വേഷിക്കാനും നിര്‍ദേശമുണ്ട്.

നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പിരിച്ചുവിട്ട്, അവയ്ക്കുപയോഗിക്കുന്ന പണം സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക അഭിവൃദ്ധിക്കായുള്ള പദ്ധതിയ്ക്ക് ഉപയോഗിക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നു.

നിര്‍ദേശങ്ങളിന്മേല്‍ വിവിധ മേഖലകളില്‍ പെട്ടവരുടെ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ക്ഷണിക്കുകയാണ്. മെയ് മാസത്തോടെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X