യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കും
കാഞ്ഞങ്ങാട്: യുഡിഎഫിലെ പ്രശ്നങ്ങള്‍ പക്വതയോടെ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
തിരുവായ്ക്ക് എതിര്‍വായില്ലെന്ന സമ്പ്രദായമൊക്കെ യുഡിഎഫില്‍ മാറിക്കഴിഞ്ഞു. അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ ആരും ഞെട്ടേണ്ട കാര്യമില്ല- ആന്റണി പറഞ്ഞു. മെയ് ആറ് തിങ്കളാഴ്ച കാഞ്ഞങ്ങാട് റസ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. എല്‍ഡിഎഫില്‍ ചെയ്യുന്നതു പോലെ വെട്ടിനിരത്തല്‍ യുഡിഎഫിലുണ്ടാവില്ല. എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കകത്തുമുള്ളതു പോലെയുള്ള പ്രശ്നങ്ങളൊന്നും യുഡിഎഫില്‍ ഇല്ല. പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ.
വനം കൈയേറ്റത്തിന്റെ കാര്യത്തില്‍ മുറവിളി കൂട്ടുന്ന എല്‍ഡിഎഫ് കഴിഞ്ഞ അഞ്ചു വര്‍ഷ കാലം ഭരിച്ചപ്പോള്‍ ഒരു വനം ഭൂമി കൈയേറ്റക്കാരനെയും ഒഴിപ്പിച്ചിരുന്നില്ല. വനം കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് സിപിഎം ചെയ്തത്.- ആന്റണി പറഞ്ഞു.