കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി രൂക്ഷം : കൈരളി സിപിഎം കൈയൊഴിയും?

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : കൈരളി ടിവിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം മാസവും ശമ്പളം വൈകുകയാണ്. വന്‍ ശമ്പളം മോഹിച്ച് ചാനലിലെത്തിയ പത്രപ്രവര്‍ത്തകര്‍ പലരും ചാനലിനോട് വിടപറയാനുളള ഒരുക്കം തുടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് പത്രസ്ഥാപനങ്ങളില്‍ നിന്നും പലരെയും ചാനലിലേയ്ക്ക് ആകര്‍ഷിച്ചത്. ശമ്പളം വൈകുന്നതു മൂലം ജീവനക്കാര്‍ക്കിടയില്‍ പടരുന്ന അമര്‍ഷം എങ്ങനെ നേരിടണമെന്നറിയാതെ വിഷമിക്കുകയാണ് പാര്‍ട്ടി നേതൃത്വം. ദില്ലി, കൊച്ചി എന്നീ ബ്യൂറോകളിലെ ചിലര്‍ ചാനല്‍ വിട്ടുകഴിഞ്ഞു.

ഏപ്രില്‍ 10 നാണ് കൈരളി ജീവനക്കാര്‍ക്ക് ഏറ്റവുമൊടുവില്‍ ശമ്പളം ലഭിച്ചത്. എന്നാല്‍ അതിനുശേഷം മെയ് 10 കഴിഞ്ഞിട്ടും ഇതുവരെയും ശമ്പളം വിതരണം ചെയ്തിട്ടില്ല. 18-ാം തീയതി നല്‍കാമെന്നാണ് മാനേജ്മെന്റ് വാഗ്ദാനം. ഒപ്പം അടുത്ത മാസവും ശമ്പളം വൈകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

10,000 രൂപയ്ക്കു മുകളില്‍ വേതനമുളളവര്‍ക്ക് രണ്ടു ഗഡുക്കളായാണ് ശമ്പളം നല്‍കി വരുന്നത്. അലവന്‍സെന്ന നിലയില്‍ രണ്ടാം ഗഡു 10-ാം തീയതി നല്‍കുകയായിരുന്നു പതിവ്. നാലുമാസമായി അലവന്‍സും മരവിപ്പിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ ഇവരുടെ ശമ്പളം പകുതിയായി കുറഞ്ഞു. ഡ്രൈവര്‍മാര്‍ക്കും രണ്ടു മാസമായി ശമ്പളം കിട്ടുന്നില്ല.

പല ബ്യൂറോകളും പൂട്ടല്‍ ഭീഷണിയിലാണ്. പാലക്കാട്, കൊല്ലം ബ്യൂറോകള്‍ ഇതിനകം പൂട്ടി. കോട്ടയവും തൃശൂരും നിര്‍ത്തലാക്കാന്‍ ഏതാണ്ട് തീരുമാനിച്ചിട്ടുണ്ട്. ദില്ലി ബ്യൂറോ വരെ നിര്‍ത്തലാക്കാന്‍ ഒരു ഘട്ടത്തില്‍ ആലോചന നടന്നു എന്നാണറിയുന്നത്.

പരസ്യങ്ങള്‍ കുറവാണെന്നതിനു പുറമെ, ആദ്യഘട്ടത്തിലുണ്ടായിരുന്ന ധൂര്‍ത്താണ് ചാനലിനെ പ്രതിസന്ധിയിലെത്തിച്ചതെന്ന് ചാനലിലുളളവര്‍ തന്നെ അടക്കം പറയുന്നു. ഭരണം പോയതും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി.

ദേശാഭിമാനിയുടെ കൊച്ചിയിലുളള ആസ്തി പണയം വച്ചെടുത്ത വായ്പ തിരിച്ചടയ്ക്കുക എന്ന ബാദ്ധ്യതയും ചാനലിനെ അലട്ടുന്നു. ചാനല്‍ മറ്റാര്‍ക്കെങ്കിലും വിറ്റ് തടിയൂരണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തി പ്രാപിയ്ക്കുകയാണ്. മൂലധനം 25 കോടി കൂടി വര്‍ദ്ധിപ്പിയ്ക്കാന്‍ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഏതായാലും കൈരളിയുടെ ഭാവിയെക്കുറിച്ച് സിപിഎമ്മിന് വൈകാതെ രണ്ടിലൊന്ന് തീരുമാനിക്കേണ്ടി വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X