കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുമതം പ്രചരിപ്പിക്കാന്‍ മിഷണറിമാര്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഹിന്ദുമത പ്രചാരണത്തിനായി നൂറിലേറെ ഹിന്ദു മിഷണറിമാരെ വി എച്ച് പി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കയക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുമത പ്രചാരണം നടത്തുന്ന ഇവരെ ധര്‍മ പ്രചാരക് എന്നാണ ്വിളിക്കുന്നത്. പ്രചാരണത്തിനുള്ള പരിശീലനത്തിനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ ജ്ഞാനാശ്രമത്തില്‍ വെച്ച് ജൂണ്‍ 15ന് ഇവര്‍ക്ക് ക്ലാസുകള്‍ നല്‍കും. വേദങ്ങളിലും ഉപനിഷത്തുകളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും സംസ്കൃതത്തിലും പണ്ഡിതരായവരാണ് ക്ലാസുകളെടുക്കുന്നതെന്ന് വി എച്ച് പി ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കൂടുതല്‍ പ്രചാരകര്‍ക്ക് പിന്നീട് പരിശീലനം നല്‍കും. കേരളത്തിലെ എല്ലാ ഹിന്ദു ഓര്‍ഗനൈസേഷനുകളുമായും മഠങ്ങളുമായും ബന്ധപ്പെട്ടതിന് ശേഷമാണ് ശില്പശാല സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. ചിന്മയ മിഷനും മാതാ അമൃതാനന്ദമായി മഠവും ഈ സംരംഭത്തോട് സഹകരിക്കുന്നുണ്ട്.

മതപ്രചാരണം ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമായിരിക്കും. മറ്റ് മതങ്ങളിലെ പ്രചാരകരെ പോലെ മതപരിവര്‍ത്തനം തങ്ങളുടെ ലക്ഷ്യമല്ല. ഹിന്ദുക്കളെ ഹിന്ദുക്കളായി നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം- രാജശേഖരന്‍ പറഞ്ഞു.

കേരളത്തില്‍ 29,000 ക്രിസ്ത്യന്‍ മതപ്രചാരകരും 18,000 മുസ്ലിം മതപ്രചാരകരുമുണ്ട്. ഹിന്ദുമത പ്രചാരകരാകട്ടെ വെറും 400 പേരും. കൂടുതല്‍ മതപ്രചാരകരെ രംഗത്തിറക്കുന്നതിലൂടെ ഹിന്ദുമതത്തിന് നേരെയുള്ള ഭീഷണിയെ നേരിടുകയാണ് ഞങ്ങളുടെ ലക്ഷ്യം- രാജശേഖരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X