Get Updates
Get notified of breaking news, exclusive insights, and must-see stories!

സാങ്കേതിക പ്രവര്‍ത്തകര്‍ അവഗണിക്കപ്പെടുന്നെന്ന്

കൊച്ചി : സിനിമാ നിര്‍മ്മാണത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിയ്ക്കുന്ന പതിനായിരക്കണക്കിന് സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് മതിയായ വേതനമോ തൊഴില്‍ സുരക്ഷിതത്ത്വമോ കിട്ടുന്നില്ലെന്ന് പരാതി.

സിനിമാ നിര്‍മ്മാണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഇവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിയ്ക്കുന്നില്ലെന്ന് കേരളാ സിനി ആന്റ് ടെക്നിക്കല്‍ സ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് കെ. പി. ശങ്കര്‍ ദാസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്. ഇവര്‍ക്കായി പ്രത്യേക ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാമെറാ, ലൈറ്റ് സഹായികള്‍, ഇലക്രീഷ്യന്‍മാര്‍, വസ്ത്രാലങ്കാര സഹായികള്‍, നിര്‍മ്മാണ സഹായികള്‍, ക്രെയിന്‍ അസിസ്റന്റ്, മേക്കപ്പ് ആര്‍ട്ടിസ്റുകള്‍ എന്നിങ്ങനെ പതിനായിരക്കണക്കിന് ആളുകള്‍ സിനിമാ- സീരിയല്‍ രംഗത്ത് പണിയെടുക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും കൃത്യമായ വേതനമോ ഇവരുടെ തൊഴിലിന് സുരക്ഷിതത്വമോ ഇല്ല. ഒരാനുകൂല്യങ്ങളും പറ്റാതെ വര്‍ഷങ്ങളായി പണിയെടുക്കുന്നവരാണ് ഇവര്‍.

സിനിമാ രംഗത്ത് ഇപ്പോള്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് കെ. പി. ശങ്കര്‍ ദാസ് സമ്മതിച്ചു. എന്നാല്‍ ടിവി ചാനലുകളാണ് ഇതിന് കാരണമെന്ന വാദം അദ്ദേഹം തളളിക്കളഞ്ഞു.

ജനത്തിന് രുചിക്കാത്ത പടങ്ങളെടുക്കുന്നതാണ് സിനിമകള്‍ പരാജയപ്പെടാന്‍ കാരണം. ഇത് പരിഹരിക്കാന്‍ എല്ലാവരും യോജിച്ച് ചര്‍ച്ച ചെയ്യണം.

അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ജൂണ്‍ എട്ടിന് നടക്കുമെന്നും ശങ്കര്‍ ദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+