നടന്മാര്‍ അഭിനയം നിര്‍ത്തേണ്ടിവരും: ഇന്നസെന്റ്
കൊല്ലം: നടന്‍ ദിലീപിനെതിരായ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അമ്മയിലെ അംഗങ്ങള്‍ അഭിനയം നിര്‍ത്തുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്.
20 ലക്ഷം പിഴയും രണ്ടു വര്‍ഷം വിലക്കും ഏര്‍പ്പെടുത്തിയവര്‍ കഠിന തടവ് കൂടി വിധിക്കാത്തത് ഭാഗ്യമെന്ന് നിര്‍മാണക്കാരുടെയും വിതരണക്കാരുടെയും സംഘടനകളുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് ഇന്നസെന്റ് പറഞ്ഞു. നടനെ മാറ്റിനിര്‍ത്തേണ്ടത് നിര്‍മാതാക്കളല്ല, പ്രേക്ഷകരാണ്.
വണ്ടിച്ചെക്ക് നല്‍കിയ പല നിര്‍മാതാക്കള്‍ക്കുമെതിരെ താനും കേസ് കൊടുത്തിട്ടുണ്ട്. വാറന്റിലും അറസ്റിലും എത്തുന്നതിന് മുമ്പ് പണം തന്ന് നിര്‍മാതാക്കള്‍ തന്നെ കേസ് ഒതുക്കിത്തീര്‍ത്തിരുന്നു. പണം കിട്ടില്ലെന്ന് ഉറപ്പുള്ള ചെക്കുകള്‍ കീറികളഞ്ഞിട്ടുമുണ്ട്.
സംവിധായകന്‍ ബിജു വര്‍ക്കിയും നിര്‍മാതാവും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു.