വിസാനിയന്ത്രണവുമായി ബ്രിട്ടന്‍
ദില്ലി: ഇന്തോ-പാക് സംഘര്‍ഷം കണക്കിലെടുത്ത് ബ്രിട്ടന്‍ വിസ നല്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്രിട്ടീഷ് ഹൈകമ്മീഷന്‍ ജൂണ്‍ നാല് ചൊവാഴ്ച അറിയിച്ചതാണ് ഈ വിവരം.
ഇനി അടിയന്തരാവശ്യത്തിന് ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവര്‍ക്കും ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് പോകുന്നവര്‍ക്കും മാത്രമേ വിസ നല്കൂ.
കഴിഞ്ഞ പത്ത് വര്‍ഷമായി ബ്രിട്ടനിലേക്ക് സ്ഥിരയാത്രനടത്തിവരുന്നവര്‍ക്കും വിസ നല്കും. ഇത്തരക്കാര്‍ക്ക് ഡ്രോപ്പ് ബോക്സ് സൗകര്യം ഉപയോഗിച്ച് വിസയ്ക്ക് അപേക്ഷിക്കാം. അതായത് ഇവര്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ നേരിട്ട് ഹാജരാകണമെന്നില്ല. അപേക്ഷ മാത്രം അയച്ചാല്‍ മതിയാകും.
യുഎസ്, ആസ്ത്രേല്യ, ന്യൂസിലാന്റ്, കാനഡ, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ യാത്രചെയ്തതിന്റെ രേഖകളുള്ളവര്‍ക്കും ഡ്രോപ്പ് ബോക്സ് സൗകര്യം ഉപയോഗിച്ച് വിസയ്ക്ക് അപേക്ഷനല്കാം.
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബ്രിട്ടനില്‍ താമസിക്കുന്ന മകന്റെയോ മകളുടെയോ അടുത്ത് പോകുന്നതിനും വിസ അനുവദിക്കും. ഐഎഎസ് ഉദ്യോഗസ്ഥര്‍, നയതന്ത്രപ്രതിനിധികള്‍, ബ്രിട്ടീഷ് കൗണ്‍സില്‍ സ്പോണ്‍സര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍, കപ്പല്‍ജോലിക്കാര്‍ എന്നിവര്‍ക്കും വിസ നല്കും. ബ്രിട്ടനില്‍ സ്ഥിരതാമസക്കാരായവര്‍ ഇപ്പോഴത്തെ ഇമിഗ്രേഷന്‍ തെളിവു സഹിതവും വിസയ്ക്ക് അപേക്ഷിക്കണം.












Click it and Unblock the Notifications