കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് സിപിഎം വക സൂപ്പര്‍ ആശുപത്രി

  • By Staff
Google Oneindia Malayalam News

കൊല്ലം : സിപിഎം നേതൃത്വത്തില്‍ കൊല്ലത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വരുന്നു.

പാര്‍ട്ടിയുടെ നേതൃത്വത്തിലുളള കൊല്ലം ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റിയുടെ കീഴിലാണ് ആശുപത്രി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്.. മിതമായ ചെലവില്‍ മികച്ച ചികിത്സ എന്നതാണ് പാര്‍ട്ടിയുടെ സ്വപ്നം.

എന്‍. എസ്. മെമ്മോറിയല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന പേരിലാണ് ആശുപത്രി പ്രവര്‍ത്തിയ്ക്കുന്നത്. കൊല്ലത്തെ പ്രമുഖ സിപിഎം നേതാവായിരുന്ന എന്‍. ശ്രീധരന്റെ ഓര്‍മ്മ നിലനിര്‍ത്താനും കൂടിയാണ് ആശുപത്രി.

25 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ആശുപത്രി പ്രധാനമായും നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാകും. 300 മുറികളും 500 കിടക്കയുമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

കൈരളി ചാനല്‍ പോലെ ഓഹരി പിരിച്ച് ഒന്നും രണ്ടും ഘട്ടങ്ങളിലെ പണി പൂര്‍ത്തിയാക്കും. മൂന്നും നാലും ഘട്ടം, വായ്പയെടുത്തും സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയും പണി തീര്‍ക്കാനാകുമെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു.

കൊല്ലം ബൈപാസിനു സമീപം പാലത്തറയിലാണ് ആശുപത്രി പണിയുന്നത്. ഇതിനായി 60 ലക്ഷം രൂപയ്ക്ക് മുന്നേകാര്‍ ഏക്കര്‍ സ്ഥലം സൊസൈറ്റി വാങ്ങി.

സൊസൈറ്റിയുടെ കീഴില്‍ തട്ടാമലയിലെ വാടകക്കെട്ടിടത്തില്‍ ഒരു സഹകരണ ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ദന്തല്‍ വിഭാഗം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ലബോറട്ടറി, ഫാര്‍മസി എന്നിവ ഈ ആശുപത്രിയിലുണ്ട്.

പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടിക്കാരില്‍ നിന്നും ഷെയര്‍ പിരിച്ചാണ് പാര്‍ട്ടി ഈ ആശുപത്രി പണികഴിപ്പിച്ചത്. ഈ സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തന വിജയമാണ് ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി എന്ന ആശയത്തിലേയ്ക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചത്.

20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളുളള ആശുപത്രിക്കെട്ടിടം രണ്ടാം ഘട്ടമായി പണിയും. 50 മുറികളും 100 കിടക്കകളുമായി അതോടെ ആശുപത്രി പ്രവര്‍ത്തന സജ്ജമാകുമെന്ന് കരുതുന്നു. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഇ. എന്‍. ടി., ത്വക്ക് രോഗവിഭാഗം, ഫിസിയോ തെറാപ്പി. എന്നീ സ്പെഷ്യാലിറ്റികളും അള്‍ട്രാ സൗണ്ട് സ്കാനിംഗ്, ആസ്മ, ഡയബറ്റിക്, ജീറിയാട്രിക് എന്നീ ക്ലിനിക്കുകളും രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നുണ്ട്. ഒരു വര്‍ഷത്തിനകം ഇത് പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കും.

ഒമ്പത് നിലകളുളള ഐ. പി. ബ്ലോക്ക്, മൂന്ന് നിലകളുളള ഒ. പി. ബ്ലോക്ക്. 300 മുറികള്‍, 500 കിടക്കകള്‍, 10 ഓപ്പറേഷന്‍ തീയേറ്ററുകള്‍ എന്നിവയാണ് മൂന്നാം ഘട്ടമായി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടു വര്‍ഷത്തിനകം ഇതിന്റെ പണി പൂര്‍ത്തിയാകും.

എം. ആര്‍. ഐ സ്കാന്‍, ആധുനിക പാത്തോളജി വിഭാഗം, ബൈസ്റാന്‍ഡര്‍, അക്കോമഡേഷന്‍ സംവിധാനം, കൊമേഴ്സ്യല്‍ കോംപ്ലക്സ്, പാരാമെഡിക്കല്‍ ട്രെയിനിംഗ് സെന്റര്‍, മൊബൈല്‍ മെഡിക്കല്‍ ടീം, സൗജന്യ പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയും ഈ ഘട്ടത്തില്‍ പൂര്‍ത്തിയാവും.

കൂടാതെ കാര്‍ഡിയോളജി, തൊറാസിക ്സര്‍ജറി, ന്യൂറോളജി, യൂറോളജി, പ്ലാസ്റിക് സര്‍ജറി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങളും ഈ ഘട്ടത്തില്‍ സജ്ജമാകും. രണ്ടര ലക്ഷം ചതുരശ്ര അടിയിലാണ് ഇത് പണിയുക.

മൂന്നു വര്‍ഷത്തിനുളളില്‍ നാലാം ഘട്ടം പൂര്‍ത്തിയാക്കും. വൃദ്ധ പരിചരണ വിഭാഗം, വികലാംഗ പുനരധിവാസ കേന്ദ്രം, പ്രധാന കേന്ദ്രങ്ങളില്‍ സാറ്റലൈറ്റ് മെഡിക്കല്‍ സെന്ററുകള്‍, ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടവര്‍ക്കും ലഹരിമരുന്നിനടിമപ്പെട്ടവര്‍ക്കും ചികിത്സാ സൗകര്യങ്ങള്‍, കൗണ്‍സിലിംഗ് സെന്ററുകള്‍, ആയൂര്‍വേദ - ഹോമിയോ ഹെല്‍ത്ത് റിസോര്‍ട്ടുകള്‍, എന്നിവയും നാലാം ഘട്ടമായി പണിയാന്‍ ഉദ്ദേശിക്കുന്നു.

ഓഹരി ഉടമകള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ, ഹെല്‍ത്ത് കാര്‍ഡ്, 20 ശതമാനം ലാഭവിഹിതം, ഓഹരി ആനുപാതിക ചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവയും ആവിഷ്ക്കരിച്ചിട്ടുണ്ട്.

രണ്ടു ലക്ഷം രൂപയുടെ ഷെയര്‍ ഉടമകള്‍ക്ക് കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഒറ്റയ്ക്കോ കൂട്ടായോ ഒരു ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷ്വറന്‍സും അഞ്ചു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സും ലഭിയ്ക്കും.

ഒരു ലക്ഷത്തിന്റെ ഓഹരിയെടുക്കുന്നവര്‍ക്ക് 75,000 രൂപയുടെ ചികിത്സാ ഇന്‍ഷ്വറന്‍സും മുന്നു ലക്ഷത്തിന്റെ അപകട മരണ ഇന്‍ഷ്വറന്‍സുമുണ്ട്. കുടുംബത്തിലെ അഞ്ചു പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X