കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാക്ടില്‍ 428 പേര്‍ സ്വമേധയാ പിരിയുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഫാക്ടില്‍ സ്വമേധയാ പിരിഞ്ഞുപോവുന്നതിന് 428 പേര്‍ അപേക്ഷ നല്‍കി. ഈ വര്‍ഷം കൊണ്ടുവന്ന വി ആര്‍ എസ് പദ്ധതിയോട് ജീവനക്കാരില്‍ നിന്നും വ്യാപകമായഅനുകൂല പ്രതികരണമാണുണ്ടായത്.

109 ഓഫീസര്‍മാരും 319 ജീവനക്കാരുമാണ് സ്വമേധയാ പിരിഞ്ഞുപോവുന്നതിന് അപേക്ഷ നല്‍കിയത്. നാല്പതിനു മേല്‍ പ്രായമുള്ളവരാണ് അപേക്ഷ നല്‍കിയവരില്‍ ഭൂരിഭാഗവും.

6368 ജീവനക്കാരാണ് ഫാക്ടില്‍ ഇപ്പോഴുള്ളത്. ഇപ്പോള്‍ അപേക്ഷ നല്‍കിയ എല്ലാവരെയും സ്വമേധയാ പിരിഞ്ഞുപോവുന്നതിന് അനുവദിക്കുകയാണെങ്കില്‍ ജീവനക്കാരുടെ എണ്ണം 5940 ആയി കുറയും. അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും പിരിഞ്ഞുപോവുന്നതിന് അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

1997ല്‍ ഫാക്ട് മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് 2003 ആവുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം 6000 ആയി കുറക്കണം. വി ആര്‍ എസ് നടപ്പിലാക്കുന്നതോടെ ജീവനക്കാരുടെ എണ്ണം അതിലും കുറയും.

ഫാക്ടിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ജീവനക്കാര്‍ക്കിടയില്‍ അരക്ഷിതത്വബോധം ഉണ്ടാക്കിയതു മൂലമാണ് ഇത്രയും പേര്‍ സ്വമേധയാ പിരിഞ്ഞുപോവുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചത്. പുതിയ പദ്ധതിയിലെ ആകര്‍ഷകമായ വ്യവസ്ഥകളും സ്വമേധയാ പിരിഞ്ഞുപോവുന്നതിന് കൂടുതല്‍ പേരെ പ്രേരിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X