കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഫറൂഖിന് നേരെ വധശ്രമം
ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തില്‍ നിന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള അത്ഭുതകരമായി രക്ഷപ്പെട്ടു.
ജൂണ്‍ 15 ശനിയാഴ്ച ശ്രീനഗറിനടുത്തുള്ള ബെമിനയില്‍ പുതുതായി നിര്‍മിച്ച സ്റേറ്റ് ബോര്‍ഡ് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോഴാണ് തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് 12.50നായിരുന്നു സംഭവം.
ഗ്രനേഡുകളില്‍ ഒരെണ്ണം വായുവില്‍ വച്ചു തന്നെ പൊട്ടിയപ്പോള്‍ മറ്റൊന്ന് അടുത്തുള്ള കുളത്തിലാണ് വീണു. ആര്‍ക്കും പരിക്കില്ല.