അതിര്‍ത്തിയില്‍ വെടിവയ്പ്;ഒരു മരണം
ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ നടത്തിയ വെടിവയ്പില്‍ ഒരു കുട്ടി മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ 10 വെള്ളിയാഴ്ചയും വെടിവയ്പ് തുടരുകയാണ്.
പാക് സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് പൂഞ്ച് ജില്ലയിലെ കരമാര ഗ്രാമത്തിലെ തസ്ലീമ അഖ്തര്‍ എന്ന നാലുവയസ്സുകാരിയായ പെണ്‍കുട്ടിക്ക് പരിക്കേറ്റത്. കരമാര, അജോട്ട് ഗ്രാമങ്ങളിലെ മൂന്നുവീടുകള്‍ പാടെ തകര്‍ന്നു. മൂന്നുഗ്രാമീണര്‍ക്ക് പരിക്കേറ്റു.
ബാണ്ഡി ചാചിയന്‍ ഗ്രാമത്തില്‍ രണ്ടു പേര്‍ക്ക് പാക് ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ധാര്‍ഗ്ലൂന്‍ പ്രദേശത്തും കനത്ത പോരാട്ടം തുടരുകയാണ്.












Click it and Unblock the Notifications