കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധിയില്‍ അടഞ്ഞത് 150 തീയേറ്ററുകള്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : സിനിമാ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനാവാതെ ആറു മാസത്തിനുളളില്‍ പൂട്ടിപ്പോയത് 150 തീയേറ്ററുകള്‍.

അവശേഷിയ്ക്കുന്ന തീയേറ്ററുകള്‍ നിലനില്‍പ്പിനായുളള അന്തിമ പോരാട്ടത്തിലാണ്. കല്യാണമണ്ഡപങ്ങളാക്കിയും ഫുട്ബാള്‍ പ്രദര്‍ശിപ്പിച്ചും പിടിച്ചു നില്‍ക്കാനുളള വഴികള്‍ തേടുകയാണ് അവര്‍.

നടപ്പു വര്‍ഷാരംഭത്തില്‍ 1296 തീയേറ്ററുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ആറുമാസത്തിനുളളില്‍ ഇത് 1146 എണ്ണമായി കുറഞ്ഞു. സിനിമകള്‍ക്ക് പ്രേക്ഷകരില്ലാത്തതിനൊപ്പം വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയും തീയേറ്റര്‍ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി. പുതിയ സിനിമകളുടെ റിലീസ് കുറഞ്ഞത് പ്രതിസന്ധിയുടെ മറ്റൊരു കാരണമാണ്.

പ്രേക്ഷക ദാരിദ്യ്രം കേരളത്തിലെ സിനിമാ തീയേറ്ററുകള്‍ അറിഞ്ഞ് അനുഭവിക്കുകയാണെന്ന് ഉടമകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കുടുംബ ചിത്രങ്ങളില്‍ വിജയം കണ്ടത് വെറും നാലെണ്ണമാണ്.

സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന പ്രിന്റ് കോസ്റ്, അഡ്വാന്‍സ് തുകയിലെ വര്‍ദ്ധന എന്നിവ തീയേറ്റര്‍ ഉടമകള്‍ക്ക് കടുത്ത ബാദ്ധ്യതയാണ് വരുത്തുന്നത്. വന്‍തുക നല്‍കി വാങ്ങുന്ന ചിത്രങ്ങള്‍ മൂക്കും കുത്തി വീഴുമ്പോള്‍ ഇതു മൂലം കനത്ത നഷ്ടം തീയേറ്റര്‍ ഉടമയ്ക്ക് ഉണ്ടാകുന്നു. ആറു ലക്ഷം രൂപ വരെയാണ് ഒരു സൂപ്പര്‍സ്റാര്‍ ചിത്രത്തിന് നല്‍കേണ്ടി വരുന്ന അഡ്വാന്‍സ് തുക.

ജീവനക്കാരുടെ സമരം മൂലം ചില തീയേറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ തീയേറ്റര്‍ അടയുന്നതും തുറക്കുന്നതും ഇപ്പോള്‍ ജനശ്രദ്ധ പതിയുന്ന വിഷയമല്ല. സീരിയല്‍ നിലവാരം പോലും പുലര്‍ത്താത്ത സിനിമകള്‍ പ്രേക്ഷകരെ തീയേറ്ററില്‍ നിന്നും അത്രയ്ക്ക് അകറ്റിക്കഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X