കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കശ്മീരില്‍ പാകിസ്ഥാന് ദേശീയ താത്പര്യം
ഇസ്ലാമബാദ്: കശ്മീരിനെ സംബന്ധിച്ച് പാകിസ്ഥാനുള്ളത് ദേശീയ താത്പര്യമാണെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.
സാഹചര്യത്തില്‍ വന്ന മാറ്റമനുസരിച്ച് അഫ്ഗാനിസ്ഥാനോടുള്ള നയത്തില്‍ പാകിസ്ഥാന് മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ കശ്മീര്‍ പാകിസ്ഥാന്റെ ദേശീയതാത്പര്യമാണ്. നയങ്ങളില്‍ മാറ്റം വരുത്താം. ദേശീയ താത്പര്യങ്ങളില്‍ മാറ്റം വരുത്താനാവില്ല.
ദേശീയ പ്രതിരോധ കോളജില്‍ നടന്ന കരസേനാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഷാറഫ്. കശ്മീരും പാകിസ്ഥാനും ഒന്നായി നിലനിന്നിരുന്ന പ്രദേശങ്ങളാണ്. അതുകൊണ്ടുതന്നെ കശ്മീര്‍ പ്രശ്നത്തില്‍ യാതൊരു വിട്ടിവീഴ്ചയും സാധ്യമല്ല.
യു എന്‍ പ്രമേയവും കശ്മീര്‍ ജനതയുടെ ഹിതവുമനുസരിച്ച് സമാധാനപരമായ മാര്‍ഗത്തിലൂടെയാണ് കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടത്. മുഷാറഫ് പറഞ്ഞു.