കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്ടിച്ചെക്ക് കേസില്‍ ശിക്ഷ രണ്ടു വര്‍ഷമാക്കും

  • By Staff
Google Oneindia Malayalam News

ദില്ലി : വണ്ടിച്ചെക്കു കേസില്‍ ശിക്ഷയുടെ കാലാവധി രണ്ടു വര്‍ഷമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിയ്ക്കും. ഇത്തരം കേസുകള്‍ ആറുമാസത്തിനകം തീര്‍പ്പാക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

വെളളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലുളള നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് ഭേദഗതി ചെയ്താണ് ബില്‍ തയ്യാറാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വണ്ടിച്ചെക്കു കേസിന്റെ പരിധിയില്‍ ഇലക്ട്രോണിക് ചെക്കുകളെ ഉള്‍പ്പെടുത്തുന്നതിന് നിലവിലുളള വിവര സാങ്കേതികതാ നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പുനസംഘടിപ്പിയ്ക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗമായിരുന്നു വെളളിയാഴ്ച.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളായ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കും. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉളള ധനകാര്യ കോര്‍പറേഷനുകളില്‍ ജോലി ചെയ്യുകയോ ഏതെങ്കിലും ചുമതല വഹിക്കുകയോ ചെയ്യുമ്പോള്‍ കമ്പനി ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന നോണ്‍- എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് പുതിയ ഭേദഗതി പ്രകാരം വണ്ടിച്ചെക്കു കേസില്‍ ശിക്ഷ നല്‍കാനാവില്ല.

ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുമായി ബന്ധപ്പെട്ട് രാജ്യത്ത് വന്‍തോതില്‍ വണ്ടിച്ചെക്ക് കേസുകള്‍ വര്‍ദ്ധിച്ചതിനാലാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X