കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമ്പാ പദ്ധതി സര്‍ക്കാരിന്റ കാരുണ്യം തേടുന്നു

  • By Staff
Google Oneindia Malayalam News

ശബരിമല : സര്‍ക്കാരിന്റെ സാമ്പത്തിക സഹകരണത്തോടെ 272 കോടിയുടെ നിയുക്ത പമ്പാനദീ ആക്ഷന്‍ പ്ലാന്‍ മൂന്നു ഘട്ടമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം.

ദേശീയ നദി സംരക്ഷണ പദ്ധതിയുടെ മാര്‍ഗദര്‍ശി ആര്‍. പി. ശര്‍മ പമ്പ സന്ദര്‍ശിച്ച വേളയില്‍ ഈ പദ്ധതി മുന്നു ഘട്ടങ്ങളിലായി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പമ്പാ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍. പി. സുകുമാരന്‍ നായര്‍ വെളിപ്പെടുത്തിയതാണ ് ഈ വിവരം.

നദിയിലെ മാലിന്യ നിര്‍മ്മാര്‍ജനം, ഡ്രെയിനേജ് സൗകര്യങ്ങള്‍ ഫലപ്രദമാക്കല്‍ എന്നിവ ഒന്നാം ഘട്ടമായി തീര്‍ത്ഥാടനക്കാലത്തിനു മുമ്പ് ചെയ്യണം. നവംബര്‍ മുതല്‍ ജനവരി വരെയുളള മാസങ്ങളിലാണ് തീര്‍ത്ഥാടക പ്രവാഹത്തില്‍ നദി ഏറെ മലിനമാകുന്നത്. 35 കോടി ഒന്നാംഘട്ടത്തിന് കണക്കാക്കുന്നത്. ഇതില്‍ 10 കോടി രൂപ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പമ്പാ സംരക്ഷണ പദ്ധതി ദേശീയ നദീ സംരക്ഷണ സമിതി അംഗീകരിക്കണമെങ്കില്‍ ആഗസ്റ് 31ന് മുമ്പ് പദ്ധതി രേഖ സമര്‍പ്പിക്കണം. ആദ്യഘട്ടത്തിന് 25 കോടി കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പമ്പാ സംരക്ഷണ സമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പമ്പയിലെ മലിനീകരണം അടിയന്തരമായി നിയന്ത്രണവിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആഗ്രഹമുണ്ടെന്ന് സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. മാരകമാണ് തീര്‍ത്ഥാടന കാലത്തെ പമ്പാ മലിനീകരണം. അപകടകാരിയായ കോളിഫോം ബാക്ടീരിയയുടെ അളവ് ഉത്സവക്കാലത്ത് 100 മില്ലീലിറ്റര്‍ വെളളത്തില്‍ മൂന്നു ലക്ഷം വരെയായെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. വിസര്‍ജ്ജ്യവസ്തുക്കളില്‍ നിന്നാണ് ഈ ബാക്ടീരിയ ഉണ്ടാവുന്നത്.

പദ്ധതി നടത്തിപ്പിനുളള ഏജന്‍സിയെയും തീരുമാനിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ജല മലിനജല അതോറിറ്റിയാണ് ഇത്തരം പദ്ധതികള്‍ നടത്തുന്നത്. കേരളില്‍ ഇതിനായി നദീതീര അതോറിറ്റി സ്ഥാപിക്കണമെന്ന് പമ്പാ സംരക്ഷണ സമിതി സെക്രട്ടറി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X