കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിവാണിഭം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി : ഉല്‍സവ വേളകളില്‍ മുളച്ചു പൊന്തുന്ന അനധികൃത വാണിഭക്കാരെ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി.

കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. ചേമ്പര്‍ ഓഫ് കൊമേഴ്സ് സമര്‍പ്പിച്ച പരാതികള്‍ പരിഗണിക്കണമെന്ന് കൊച്ചി കോര്‍പറേഷന്‍, നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍, പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കേരളാ മുനിസിപ്പാലിറ്റി ആക്ട്, കേരള സെയില്‍സ് ആക്ട്, കേന്ദ്ര സെയില്‍സ് ആക്ട് എന്നിവ പ്രകാരമല്ലാതെ നടത്തുന്ന എല്ലാ കച്ചവട സ്ഥാപനങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ചേമ്പര്‍ ഓഫ് കൊമേഴ്സ് കോടതിയെ സമീപിച്ചത്.

ഓണം പോലുളള ആഘോഷവേളകളിലെ ജനത്തിന്റെ ഷോപ്പിംഗ് ജ്വരം മുതലെടുത്ത് പൊടിപൊടിക്കുന്ന അനധികൃത കച്ചവടങ്ങളില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡുകണക്കിന് കൊണ്ടുത്തളളുന്ന തുണത്തരങ്ങള്‍ രണ്ടാം തരം ഉല്‍പന്നങ്ങളും, കമ്പനി പുറന്തളളിയതുമൊക്കെയാണ്.

ഏതാണ്ട് 200 കോടിയുടെ അനധികൃത കച്ചവടമാണ് ഇത്തരത്തില്‍ നടക്കുന്നത്. ആദായ നികുതിയോ വില്‍പന നികുതിയോ ഒന്നും ഇവര്‍ക്ക് ബാധകമല്ല. നികുതി നല്‍കാതെ നടത്തുന്ന നിയമവിരുദ്ധമായ കച്ചവടങ്ങള്‍ അവസാനിപ്പിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X