കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയില്‍ സംഘര്‍ഷം; എം എല്‍ എക്ക് പരിക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ നിയമസഭാ കക്ഷി നേതാവ് കെ. പി. രാജേന്ദ്രനെ സ്പീക്കര്‍ സംസാരിക്കാന്‍ അനുവദിക്കാഞ്ഞത് നിയമസഭയില്‍ സംഘര്‍ഷത്തിന് വഴിവെച്ചു.

സ്പീക്കറുടെ ചേംബറിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷാംഗങ്ങളും വാച്ച് ആന്റ് വാര്‍ഡും തമ്മിലുണ്ടായ ഉന്തും തള്ളിലും സി പി എം അംഗം എം. വി. ജയരാജന് പരിക്കേറ്റു. പ്രതിക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം സഭ സ്തംഭിച്ചു.

നേരത്തെ കുമരകത്തെ ബോട്ടപകടത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം ജൂലായ് 31 വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു.

മന്ത്രിയുടെ മറുപടിയില്‍ അതൃപ്തിയോടെ സി പി എം അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തുന്നതിനിടെ സി പി ഐ നിയമസഭാകക്ഷി നേതാവ് കെ. പി. രാജേന്ദ്രന്‍ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാല്‍ സ്പീക്കര്‍ രാജേന്ദ്രന് മൈക്ക് അനുവദിച്ചില്ല.

ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബറിനടുത്തേക്ക് നീങ്ങി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളും വാച്ച് ആന്റ് വാര്‍ഡും തമ്മിലുണ്ടായ ഉന്തു തള്ളിലുമാണ് ജയരാജന് പരിക്കേറ്റത്.

ഒരു മണിക്കൂറിന് ശേഷം വീണ്ടും സഭ ചേര്‍ന്നപ്പോള്‍ തെറ്റിദ്ധാരണയുടെ പേരിലാണ് അനിഷ്ടരംഗങ്ങളുണ്ടായതെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു. പ്രതിപക്ഷാംഗങ്ങള്‍ പിന്നീട് ബഹളമുണ്ടാക്കിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X