കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത പ്രതികരണം ഒഴിവാക്കു: സച്ചിന്‍

  • By Staff
Google Oneindia Malayalam News

വോര്‍സെസ്റര്‍(ഇംഗ്ലണ്ട്): തനിക്കെതിരായ കടുത്ത വിമശനങ്ങള്‍ ദയവായി ഒഴിവാക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റിലെ ദയനീയ പരാജയത്തിന് സച്ചിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സച്ചിന്‍.

ഇന്ത്യ 170 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയ ആദ്യ ടെസ്റില്‍ രണ്ട് ഇന്നിംഗ്സിലും സച്ചിന്‍ യഥാക്രമം18ഉം 16ഉം റണ്‍സിന് പുറത്തായിരുന്നു. ജനം മാസ്റര്‍ ബാറ്റ്സ്മാനെതിരെ ലാഘവബുദ്ധിയോടെ വിമര്‍ശനമുയര്‍ത്തുന്നത് ശരിയല്ലെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസം വോഴ്സെസ്റര്‍ഷയറിനെതിരെ 169 റണ്‍സെടുത്ത തന്റെ മാന്ത്രിക ബാറ്റിംഗ് പ്രകടനത്തിന് ശേഷമാണ് സച്ചിന്‍ വാര്‍ത്താലേഖകരെ കണ്ടത്. ജനം അതിവൈകാരികമായി പ്രതികരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. എന്താണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്ക് നന്നായറിയാം- സൗമ്യതയോടെ സച്ചിന്‍ പറഞ്ഞു.

ജനം എന്നെക്കുറിച്ച് എന്താണെഴുതുന്നത് എന്നതിനേക്കാള്‍ ഞാന്‍ ശ്രദ്ധിക്കുന്നത് എന്താണ് ഇനി ഞാന്‍ ചെയ്യേണ്ടത് എന്നാണ്. എന്റെ കളി കളിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തന്റെ പ്രകടനത്തെക്കുറിച്ച് ജനത്തിന്റെ പ്രതീക്ഷ അമിതമാണെന്ന് സച്ചിന്‍ പറഞ്ഞു. ഇങ്ങിനെയൊക്കെ എഴുതുന്നതുകൊണ്ട് ജനം കൂടുതല്‍ പ്രതീക്ഷിക്കുന്നു. ജനം വെറുതെ വിഷമിക്കുന്നു. - ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചോ ആറോ ടെസ്റുകളെടുത്താന്‍ താന്‍ 400 റണ്‍സിലധികം നേടിയിട്ടുണ്ട്. ഏകദിനടൂര്‍ണ്ണമെന്റിലും ഞാന്‍ 350 റണ്‍സോളം നേടി. അതുകൊണ്ട് ഞാന്‍ വിഷമിക്കുന്നില്ല.- ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

ടെണ്ടുല്‍ക്കറിനെ ലാഘവബുദ്ധിയോടെയാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു. ടെണ്ടുല്‍ക്കര്‍ ടെണ്ടുല്‍ക്കറാണ്. അദ്ദേഹം മനുഷ്യനാണ്. ഒന്നോ രണ്ടോ പരാജയങ്ങളും സ്വീകരിക്കാന്‍ തയ്യാറാവണം. എന്നാല്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം പരിശോധിക്കൂ. അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രകടനങ്ങള്‍ തന്നെ വേണ്ടോളം സംസാരിക്കും. - ഗാംഗുലി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X