കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയീ മഠം കേന്ദ്രം ആക്രമിച്ചു

  • By Staff
Google Oneindia Malayalam News

കൊല്ലം: ഗുജറാത്തില്‍ ഭൂകമ്പദുരിതാശ്വാസത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീമഠം നടപ്പാക്കുന്ന പുനരധിവാസപദ്ധതി പ്രദേശത്ത് കൊള്ളക്കാര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ആശ്രമത്തിലെ മലയാളിയായ ഒരു ബ്രഹ്മചാരിക്ക് ഗുരുതരമായി പരിക്കേറ്റു.

31,000 രൂപയും അലമാരയും മറ്റു സാധനങ്ങളും കൊള്ളയടിച്ചു. കമ്പികൊണ്ടുള്ള അടിയും കുത്തുമേറ്റ് പരിക്കേറ്റ ബ്രഹ്മചാരി രതീഷ്(26) ചികിത്സയിലാണ്. രതീഷിനെ ഉടനെ നാട്ടിലെത്തിക്കുമെന്ന് ഗുജറാത്തിലെ പദ്ധതിയുടെ ചുമതല വഹിക്കുന്ന സ്വാമി പ്രേമാമൃത ചൈതന്യ പറഞ്ഞു.

പുനരധിവാസപദ്ധതി നടപ്പാക്കുന്ന കച്ച് ജില്ലയിലെ പ്രധാന ഓഫീസിന് നേരെയായിരുന്നു ആക്രമണം. ആശ്രമത്തിന്റെ നേതൃത്വത്തില്‍ ഇവിടെ 500 ഓളം വീടുകളുടെ നിര്‍മ്മാണം നടക്കുന്നു.

മൂര്‍ച്ചയേറിയ കല്ലുകൊണ്ടുള്ള ഏറായിരുന്നു ആദ്യം. ബ്രഹ്മചാരി രതീഷ് ഓഫീസിന് പുറത്ത് വാനില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്ത് കമ്പിയും പാറക്കഷണങ്ങളുമായി എത്തിയ സംഘം പ്രധാന ഓഫീസിന്റെ വാതില്‍ തകര്‍ത്തു. ശബ്ദം കേട്ട് ഉണര്‍ന്ന രതീഷ് കൊള്ളക്കാരെ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. തൊഴിലാളികള്‍ക്ക് കൂലിയായി നല്കാന്‍ കരുതിയിരുന്ന പണമാണ് കൊള്ളയടിച്ചത്.

ഓഫീസിലെ അലമാര കള്ളന്‍മാര്‍ കൊണ്ടുപോയി. ഇതില്‍ പണം സൂക്ഷിച്ചിരിക്കാമെന്ന ധാരണയിലാണ് അവര്‍ അലമാര കൊണ്ടുപോയത്. എന്നാല്‍ അത്യാവശ്യപണമൊഴിച്ച് ബാക്കിയെല്ലാം മറ്റൊരിടത്താണ് സൂക്ഷിച്ചിരുന്നത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അലമാര അരകിലോമീറ്റര്‍ ദൂരെ നിന്ന് കണ്ടെത്തി. ഓഫീസ് പരിശോധിച്ചപ്പോള്‍ മറ്റൊരിടത്ത് നിന്നും നാല് ലക്ഷത്തില്‍ പരം രൂപ കണ്ടുകിട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X