കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിയ്ക്ക് എത്ര കോടി കിട്ടി?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോള്‍പമ്പും ഗ്യാസ് ഏജന്‍സികളും അനുവദിച്ചതില്‍ കേരളത്തില്‍ ബിജെപിയ്ക്ക് എത്ര കോടി കിട്ടിയെന്നതു സംബന്ധിച്ച് തര്‍ക്കം മുറുകുന്നു. ഒരു വിഭാഗം പറയുന്നത് കേരളത്തിലെ പമ്പുകളും ഗ്യാസ് ഏജന്‍സികളും നല്കിയതില്‍ സംസ്ഥാന ബിജെപിഘടകത്തിന് അഞ്ചുകോടി കിട്ടിയെന്നാണ്.

എന്നാല്‍ മൂന്നരക്കോടി മാത്രമേ കിട്ടിയിട്ടുള്ളൂ എന്നാണ് സംസ്ഥാനനേതാക്കള്‍ ദേശീയനേതൃത്വത്തെ അറിയിച്ചിട്ടുള്ളതെന്നും ഈ വിഭാഗം ആരോപിക്കുന്നു. പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്കും അവരുടെ ബിനാമികള്‍ക്കും മാത്രം പെട്രോള്‍പമ്പുകളും ഗ്യാസ് ഏജന്‍സികളും ലഭിച്ചതില്‍ മറ്റൊരു വിഭാഗം അമര്‍ഷത്തിലാണ്. ഇതാണ് സംസ്ഥാനഘടകത്തിലെ കോടികളുടെ കണക്കുകള്‍ പുറത്തുവരാന്‍ കാരണം.

ഇടത്തട്ടുകാരായി നിന്ന പല കുട്ടിനേതാക്കളും പണം പിടുങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. പമ്പിനും ഗ്യാസ് ഏജന്‍സികള്‍ക്കും അപേക്ഷിച്ചവരില്‍ നിന്നെല്ലാം തന്നെ പാര്‍ട്ടിഫണ്ടിലേക്ക് പണവും വാങ്ങിയിരുന്നു. സജീവപ്രവര്‍ത്തകരെ അവഗണിച്ച് കോഴിക്കോട് ജില്ലയിലും കൊല്ലത്തും പെട്രോള്‍പമ്പുകള്‍ അനുവദിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

കൊല്ലത്ത് ബിജെപിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനും യുവമോര്‍ച്ച സംസ്ഥാനസമിതിഅംഗവുമായ ആളുടെ ഭാര്യ പെട്രോള്‍ പമ്പിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ തള്ളി, ഒരു വന്‍കിട ബിസിനസ്സുകാരാനാണ് കൊല്ലത്ത് പമ്പ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍, ബേപ്പൂര്‍, അത്തോളി, ഉള്ളിയേരി അരിക്കുളം, ഒളവണ്ണ, രാമനാട്ടുകര എന്നിവിടങ്ങളില്‍ ഗ്യാസ് ഏജന്‍സികള്‍ അനുവദിച്ചതിനെച്ചൊല്ലിയും വഴക്കുണ്ട്. കോഴിക്കോട് ജില്ലാ നേതാവിനെ തഴഞ്ഞ് കുറ്റിക്കാട്ടൂരില്‍ പമ്പ് നല്കിയതിലും അമര്‍ഷം നീറിപ്പുകയുന്നുണ്ട്.

പലയിടത്തും പാര്‍ട്ടിയിലെ സജീവപ്രവര്‍ത്തകരെ തഴഞ്ഞ് നാല് ലക്ഷം മുതല്‍ 12 ലക്ഷം വരെ വാങ്ങിയാണ് പമ്പ് അനുവദിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ.പി. പത്മനാഭന്റെ അഭിപ്രായവും പലയിടത്തും വിലപ്പോയിട്ടില്ലെന്നും പറയുന്നു. വെമ്പായത്ത് പമ്പ് നല്കിയിട്ടുള്ളത് മുന്‍ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. രാമന്‍പിള്ളയുടെ മരുമകന്‍ സുരേഷിനാണ്.

തന്റെ ബിനാമികളുടെ പേരില്‍ ഉത്തരമേഖലാ പ്രസിഡന്റ് കെ.പി. ശ്രീശന്‍ പമ്പ് വാങ്ങിയതായും ആരോപണമുണ്ട്. എന്തായാലും 2000 ജനവരി മുതലുള്ള പമ്പുകളും ഗ്യാസ് ഏജന്‍സികളും റദ്ദാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാതി പണം വാങ്ങുന്നതിന് കൂട്ടുനിന്ന ബിജെപി സംസ്ഥാനഘടകത്തിലെ നേതാക്കളെ വെട്ടിലാക്കിയിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X